ഐഎസ്‌എല്‍ ഫൈനല്‍ ഇന്ന് ; ബം​ഗ​ളൂ​രു എ​ഫ്.​സി​യും ചെന്നൈ​യി​ന്‍ എ​ഫ്.​സി​യും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ കിരീട ജേതാക്കള്‍ ആരാണെന്ന് ഇന്നറിയാം. അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്സിയും ബംഗളൂരുവുമായാണ് ഇന്നത്തെ കലാശപ്പോരാട്ടം. ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്കാണ് മത്സരം നടക്കുന്നത്.

മദ്യനയം: സര്‍ക്കാറിനെതിരെ കെ.സി.ബി.സി; ചെങ്ങന്നൂരില്‍ കാണാമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.സി.ബി.സി രംഗത്ത്. പിണറായി സര്‍ക്കാറിന്‍റെ മദ്യനയത്തിലുള്ള ജനങ്ങളുടെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങന്നൂരില്‍ സര്‍ക്കാറിനെതിരായ ജനമനസ് പ്രകടമാകും. മുഖ്യമന്ത്രി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണ്. പ്രകടനപത്രികയോടെങ്കിലും സര്‍ക്കാറിന് ആത്മാര്‍ഥത വേണം. Read More …

ഫറൂഖ് കോളേജ് സംഘര്‍ഷം; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കോഴിക്കോട്: മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഭവത്തിലാണ് അധ്യാപര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. നടപടി നിയമ വിരുദ്ധമായി സംഘം ചേര്‍ന്നതിനും കലാപത്തിന് ആഹ്വാനം ചെയ്തതിനുമാണ്. സംഘര്‍ഷത്തില്‍ കലാശിച്ചത് കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാള്‍ പറയുന്നത് കോളെജിലേക്ക് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കാര്‍ കയറ്റുകയും Read More …

മദ്യനയം: സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സി.പി.എം

തിരുവനനന്തപുരം: ഇടതു സര്‍ക്കാറിന്‍റെ മദ്യനയത്തിനെതിരായ കെ.സി.ബി.സിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുക്കുന്നതായി മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍. സഭയുടെ വെല്ലുവിളി ജനങ്ങള്‍ വിശ്വസിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും സമാന രീതിയിലുള്ള വെല്ലുവിളി നടത്തിയിരുന്നുവെന്നും ആനത്തലവട്ടം പറഞ്ഞു. മദ്യപിച്ചവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭക്ക് ധൈര്യമുണ്ടോയെന്ന് ആനത്തലവട്ടം ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉള്ളതിനേക്കാള്‍ മദ്യശാലകളുടെ എണ്ണം നിലവില്‍ Read More …

തേനി കാട്ടുതീയില്‍ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു ; മരണസംഖ്യ പതിമൂന്ന്

കട്ടപ്പന: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയവരില്‍ ഒരാള്‍ കൂടി മരിച്ചു. ഈറോഡ് സ്വദേശി കണ്ണന്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ Read More …

ഇടത് മതേതര ചേരിക്ക് സി.പി.എം നീക്കം, പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ഇടതുപക്ഷ നീക്കം. ഹൈദരാബാദില്‍ ചേരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മതേതര പാര്‍ട്ടികളുടെ സംയുക്ത വേദിയുണ്ടാക്കാനാണ് നീക്കം. കോണ്‍ഗ്രസ്സ് ഇതര മതേതര പാര്‍ട്ടികള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചതായാണ് യു .പി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്ര മോഡല്‍ Read More …

വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ 24 മണിക്കൂര്‍ സമയത്തേക്കു കനത്ത മഴയ്ക്കു സാധ്യതയുള്ളതായാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ടി.ഡി.പി എന്‍.ഡി.എ വിടും; വൈ.എസ്.ആറിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ

ഹൈദരാബാദ്: തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. വൈ.എസ്.ആര്‍ രാജശേഖര റെഡ്ഡി നാളെ ലോക്സഭയില്‍ അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനും പാര്‍ട്ടി തീരുമാനിച്ചു. എന്‍.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു വെള്ളിയാഴ്ച പൊളിറ്റ് ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എന്‍.ഡി.എ വിടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. Read More …