ടെലഫോണ്‍ എക്സ്ചേഞ്ച് അഴിമതി; ദയാനിധി മാരനെയും സഹോദരനെയും വെറുതെവിട്ടു
ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു. പ്രത്യേക ജഡ്ജി നടരാജനാണ് മാരന്‍ സഹോദരന്‍മാരുള്‍പ്പടെ ഏഴ് പേരെ വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് 2013-ലാണ് സി.ബി.ഐ മാരനെതിരെ കേസെടുത്തത്. Read More …
