നിഷയുടെ വെളിപ്പെടുത്തല്‍; ഷോണിന്റെ പരാതി അന്വേഷിക്കാനാവില്ലെന്ന് പൊലീസ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയുടെ ഭാര്യ നിഷ ജോസി​​െന്‍റ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന ഷോണ്‍ ജോര്‍ജി​​െന്‍റ പരാതിയില്‍ കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പറഞ്ഞിട്ടുള്ള വകുപ്പുകള്‍ അനുസരിച്ച്‌ കേസ് എടുക്കാനാകില്ലന്നും ഇക്കാര്യത്തില്‍ ഷോണിന് കോടതിയെ സമീപിക്കാമെന്നും പൊലീസ് അറിയിച്ചു. നിഷയുടെ ‘ദി അദര്‍ ​ൈസഡ്​ ഒാഫ്​ ദിസ്​ ലൈഫ്​’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളുമായി Read More …

ശീതളപാനിയ പൊടിയില്‍ കലര്‍ത്തി കടത്തിയ സ്വര്‍ണ്ണം കരിപ്പൂരില്‍ പിടികൂടി

മലപ്പുറം: കരിപ്പൂരില്‍ ശീതളപാനീയ പൊടിയോടൊപ്പം ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് 19 ലക്ഷം വിലവരുന്ന 633 ഗ്രാം സ്വര്‍ണം പിടികൂടിയത്. എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് കോഴിക്കോട് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്ണം പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, Read More …

ശശികലയുടെ ഭര്‍ത്താവ് ഐസിയുവില്‍: നില ഗുരുതരം

ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നടരാജന്‍ കഴുയുന്നതെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി . കഴിഞ്ഞ ദിവസമാണ് നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രോണിക് ലിവര്‍ രോഗിയായ Read More …

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 103 കോടിയുടെ വികസന പദ്ധതി

മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 103 കോടി രൂപയുടെ പദ്ധതിയുടെ ടെന്റര്‍ ഈ മാസം 28ന് തുറക്കും. സാങ്കേതികാനുമതി ലഭിച്ചയുടന്‍ അധികൃതര്‍ ടെന്റര്‍ ക്ഷണിച്ചിരുന്നു. പദ്ധതി നടപ്പിലാവുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ക്വാര്‍ട്ടേഴ്സുകള്‍, ഓഡിറ്റോറിയം എന്നിവ യാഥാര്‍ത്ഥ്യമാകും. ഇന്നലെ വൈകീട്ട് മൂന്നരക്ക് കോളേജ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന എച്ച്‌ Read More …

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ; കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് കണ്ണന്താനം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: മദ്യ ഉപയോഗം കുറയ്ക്കുകയാണ് സിപിഐഎം നയമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞതിതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ അറിയില്ലന്നും സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിശദാംശങ്ങള്‍ അറിഞ്ഞശേഷം പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മജിസ്ട്രേറ്റുമാര്‍ക്കും സ്ഥലംമാറ്റം

ലക്നൗ: ഉത്തര്‍പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥരെയും16 ജില്ലാ മജിസ്ട്രേറ്റുമാരെയും സ്ഥലംമാറ്റി. കൂടാതെ ഗോരഖ്പുര്‍ മജിസ്ട്രേറ്റായിരുന്ന രാജീവിനും സ്ഥലം മാറ്റി നല്‍കി. ഡിവിഷണല്‍ കമ്മീഷണറായി സ്ഥാനകയറ്റം നല്‍കിയാണ് രാജീവിനെ സ്ഥലം മാറ്റിയത്. വെള്ളിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥരെയും മജിസ്ട്രേറ്റുമാരെയും സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് എത്തിയത്.

ഓസ്കാര്‍ പ്രസിഡന്‍റ് ജോണ്‍ ബെയ്ലിക്കെതിരെ ലൈംഗിക ആരോപണം

ന്യൂയോര്‍ക്ക്: ലൈംഗിക പീഡന കേസില്‍ ഓസ്കാര്‍ അക്കാദമി പ്രസിഡന്‍റ് ജോണ്‍ ബെയ് ലിക്കെതിരെ അന്വേഷണം. അക്കാദമി ഓപ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളില്‍ പരാതി ലഭിച്ചെന്നും ഇതില്‍ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്. എന്നാല്‍, പരാതി നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിനെതിരെ മൂന്ന് പേരാണ് പരാതി നല്‍കിയതെന്ന് ചില മാധ്യമങ്ങള്‍ Read More …