Category: Latest News
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ ഓപ്പണ്‍ഡാറ്റാ സംവിധാനം, വെബ്സൈറ്റ് എന്നിവ അവതരിപ്പിച്ചു. കൊച്ചി മെട്രോയുടെ വെബ്സൈറ്റില്‍ മെയില്‍ ഐഡി ഉപയോഗിച്ച് ഓപ്പണ്‍ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കും. എത്ര ടെയ്രിനുകള്‍ ഓടും, സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ എത്തിച്ചേരുന്ന സമയം തുടങ്ങിയ എല്ലാ വിവരങ്ങളും ആദ്യ പടിയായി ഓപ്പണ്‍ ഡാറ്റാ സംവിധാനത്തില്‍ ലഭ്യമാക്കും.
ആലപ്പുഴയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ലപ്പുഴ: നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ആലപ്പുഴ മുഹമ്മ കാവുങ്കല്‍ കെ.പി. മെമ്മോറിയല്‍ സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്റ്റര്‍ ഇറക്കിയത്. കോക്പിറ്റില്‍ അപായ സിഗ്നല്‍ കണ്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്. രണ്ടു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നും ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രമേയം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാന ചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്സ് അതേസമയം വിശാല സഖ്യത്തെക്കുറിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ പരാമര്‍ശമില്ല. എഐസിസിയുടെ സമ്ബൂര്‍ണ സമ്മേളനത്തിലാണ് (പ്ലീനറി) പ്രമേയം അവതരിപ്പിച്ചത്. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തിയതോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. എഐസിസിയുടെ 84ാം സമ്മേളനമാണ് നടക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച Read More …
റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’
ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന റഷ്യന്‍ ലോകകപ്പിനെ നിയന്ത്രിക്കാന്‍ ‘വാര്‍’ എത്തുന്നു. കളിക്കിശടയിലെ മോശം പെരുമാറ്റങ്ങളും, പിഴവും കണ്ടെത്താന്‍ റഫറിയെ വീഡിയോയിയിലൂടെ സഹായിക്കുന്ന സംവിധാനമാണ് വാര്‍. ലോകകപ്പിന് വീഡിയോ അസിസ്റ്റന്റ് റഫറീയിങ്(വാര്‍) ഉപയോഗിക്കാന്‍ കൊളംബിയയിലെ ബൊഗോട്ടയഇല്‍ നടന്ന ഫിഫയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു. വാര്‍ ഉപയോഗിച്ച് കളി നിയന്ത്രിക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേതെന്ന് ഇക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് Read More …
റഷ്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടണ്‍
ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സെര്‍ജി സ്ക്രീപലിനെയും മകള്‍ യുലിയയെയും വധിക്കാന്‍ ഉത്തരവിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് റഷ്യ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്നാണ് Read More …
സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു; ആദ്യഘട്ടം വിദ്യാഭ്യാസ മേഖലയില്‍
ജിദ്ദ: സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. വിദ്യാഭാസമേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണത്തിന് ഓഗസ്റ്റില്‍ തുടക്കമാവുമെന്ന് അധികൃതര്‍ അറിയിച്ചു പെണ്‍കുട്ടികളുടെ സ്കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ സമ്ബൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവിശ്യാ സൗദിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായമാണ് പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അസീര്‍ പ്രവിശ്യയിലെ പെണ്‍കുട്ടികളുടെ സ്കൂളുകളില്‍ ഓഗസ്റ്റ് 29 മുതല്‍ നടപ്പിലാക്കും. അസീര്‍ പ്രവിശ്യയില്‍ Read More …
“ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ വിവാദമാക്കേണ്ടെന്ന് ജോസ് കെ. മാണി
കോട്ടയം: നിഷ ജോസ് കെ. മാണിയുടെ “ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ടെന്ന് ഭര്‍ത്താവും എംപിയുമായ ജോസ് കെ. മാണി. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു. “ദ അദര്‍ സൈഡ് ഓഫ് Read More …
