സജി ചെറിയാന്‍ ചെങ്ങന്നൂരിലെ ഇടത് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച്‌ തോറ്റിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. നേരത്തെ, സജി ചെറിയാന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ Read More …

സൗദിയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്ക് ആശ്വാസമായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം

റിയാദ് : സൗദി അറേബ്യയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം. വിവാഹ ബന്ധം വേര്‍പിരിഞ്ഞ വനിതയ്ക്ക് ഇനി മുതല്‍ കുട്ടികളെ തങ്ങളുടെ കൈവശം സംരക്ഷിക്കാം എന്നാണ് പുതിയ തീരുമാനം. ഇതിനായി സ്പെഷ്യല്‍ അയി കേസ് ഫയല്‍ ചെയ്യേണ്ട. വേര്‍പിരിഞ്ഞ ദമ്ബതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നില്ലെങ്കില്‍ മാത്രമാണ് ഈ തീരുമാനം ബാധകമാകുക. സര്‍ക്കാര്‍-വിദ്യഭ്യാസ Read More …

കാര്‍ത്തി ചിദംബരത്തിനെ മാര്‍ച്ച്‌ 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് മാര്‍ച്ച്‌ 24 വരെ കാര്‍ത്തിയെ ജുഡിഷല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി കേസിന്റെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ Read More …

മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍

മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്. കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു. Read More …

ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച്‌ ബംഗ്ലാദേശ് കോടതി

ധാക്ക: മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച്‌ ബംഗ്ലാദേശ് കോടതി. 4 മാസത്തേയ്ക്കാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. സിയ ഓര്‍ഫനേജ് ട്രസ്റ്റ് അഴിമതി കേസിലാണ് ധാക്കയിലെ കോടതി ഖാലിദാ സിയയ്ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 9 നായിരുന്നു ഇത്. ആരോഗ്യമടക്കം നാലു കാരണങ്ങള്‍ പരിഗണിച്ചാണ് ഖാലിദാ സിയയ്ക്ക് Read More …

മഹാരാഷ്​ട്രയിലെ കര്‍ഷക പ്രക്ഷോഭം ഇന്ന്​ അവസാനിച്ചേക്കും

മും​ബൈ: മഹാരാഷ്​ട്രയിലെ കര്‍ഷക ജാഥ ഇന്ന്​ അവസാനിച്ചേക്കുമെന്ന്​ സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസുമായി കര്‍ഷക പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്​ചയില്‍ ലഭിച്ച ഉറപ്പുകളുടെ അടിസ്​ഥാനത്തിലാണ്​ പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ട്​. ആദിവാസികളുടെ ഭൂമി പ്രശ്​നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ ആറുമാസത്തിനകം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഫട്​നാവിസ്​ കര്‍ഷക നേതാക്കള്‍ക്ക്​ ഉറപ്പ്​ നല്‍കി. ആദിവാസി മേഖലയിലെ വിവാദമായ പട്ടയ Read More …

നേപ്പാള്‍ വിമാനാപകടം: മരണം 50

കാഠ്മണ്ഡു:നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. പരിക്കറ്റവരെ പുറത്തെത്തിച്ച്‌ ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തകരുകയും തീപിടിക്കുകയുമായിരുന്നു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി.വിജയകുമാര്‍

പത്തനംതിട്ട: ചെങ്ങന്നൂര്‍ നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എ.ഐ.സി.സി അറിയിച്ചു. ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ദേശിയ വൈസ് പ്രസിഡന്റുമായ വിജയകുമാര്‍ ചങ്ങനാശേരി എന്‍ എസ് എസ് കോളേജില്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു.   യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് Read More …