മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിന് സ്വീകരണം നല്‍കി

മലപ്പുറം : മഹിളാ കോണ്‍ഗ്രസുകാര്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകരാകണമെന്ന് സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ലതികാ സുഭാഷിന് മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായി പങ്കാളികളാകണമെന്നും എന്നാല്‍ മാത്രമേ മഹിളാ Read More …

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഉറപ്പ്; ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണ വിഷയം അയോധ്യ ആകുമെന്ന സൂചന നല്‍കി ആര്‍എസ്‌എസ്. ആയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് തീര്‍ച്ചയായ കാര്യമെന്ന് ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി വ്യക്തമാക്കി. ഇതിനായി സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ്. രാമക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്ത് എത്രയും വേഗം നിര്‍മ്മാണം തുടങ്ങാനുള്ള നീക്കം ആരംഭിക്കും. സുപ്രീം കോടതി വിധി രാമക്ഷേത്രത്തിന് Read More …

നവാസ് ഷെരീഫിനു നേരെ ചെരുപ്പേറ്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗര്‍ഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയില്‍ വച്ചാണ് സംഭവം. മുഫ്തി മുഹമ്മദ് ഹുസൈന്‍ നൈയ്മി അനുസ്മരണ ചടങ്ങായിരുന്നു വേദി.ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി പ്രസംഗപീഠത്തിന് അടുത്തെത്തിയപ്പോഴാണ് സദസില്‍ നിന്ന് ഒരാള്‍ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. ഉടന്‍ തന്ന ഉയാളെ സംഘാടകര്‍ പിടികൂടകയും സ്ഥലത്തു Read More …

ചൈനയില്‍ ആജീവനാന്തം ഷി ചിന്‍പിംഗ്; ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം

ബെയ്ജിംഗ്: ചൈനയില്‍ ഷി ചിന്‍പിംഗ് ആജീവനാന്ത പ്രസിഡന്‍റാകും. പ്ര​​​സി​​​ഡ​​​ന്‍റി​​​നും വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​നും ര​​​ണ്ടു​​​ത​​​വ​​​ണ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ​​​ദ​​​വി​​​യി​​​ല്‍ തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നുള്ള നി​​​ല​​​വി​​​ലെ ച​​​ട്ടം എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തി​​​നു​​​ള്ള ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി കേ​​​ന്ദ്ര​​​ക്ക​​​മ്മി​​​റ്റിയുടെ ശി​​​പാ​​​ര്‍​​​ശ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെയാണ് ഇത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ശിപാര്‍ശ പാര്‍ലമെന്‍റ് അംഗീകരിച്ചത്. 2964 പേരുടെ പിന്തുണയോടെയാണ് ശിപാര്‍ശയ്ക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. ചൈനീസ് പാര്‍ലമെന്‍റായ നാഷണല്‍ പീപ്പിള്‍സ് Read More …

പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കും; സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ്; വന്‍ പരിഷ്‌കരണങ്ങളുമായി ബിപ്ലബ് ദേവ്

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങള്‍. കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഏഴാം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്‌ മാറ്റം വരുത്താനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് Read More …

പാക് അധീന കശ്മീരില്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

ഇസ്ലാമാബാദ്: ആസാദ് ജമ്മു ആന്‍ഡ് കാഷ്മീര്‍ കൗണ്‍സിലിന്റെ ഭരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രക്ഷോഭം. പാക് പ്രധാനമന്ത്രിക്കാണ് കൗണ്‍സിലിന്റെ നിയന്ത്രണാധികാരം. 1974ലെ ഭരണഘടന ഭേദഗതി ചെയ്യണമെന്നും പാക് അധീന കശ്മീരില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് അധികാരം കൈമാറണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. കശ്മീരിലെ ജനങ്ങളെ കൗണ്‍സിലിന്റെ തണലില്‍ പാക്കിസ്ഥാന്‍ ഭരിക്കുകയാണെന്നും ഇത് Read More …

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ മേഖല ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നീട്ടിയത്. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് കനത്ത കാറ്റിനും, ഉയര്‍ന്ന Read More …

നിയമ ലംഘനം കണ്ടെത്താന്‍ സൗദിയിലുടനീളം ക്യാമറ സംവിധാനം നടപ്പിലാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘനം കണ്ടെത്തുന്നതിന് അത്യാധുനിക ക്യാമറ സംവിധാനം രാജ്യത്ത് മുഴുവനായി നടപ്പിലാക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ്. രാജ്യത്ത് മൂന്ന് പട്ടണങ്ങളില്‍ പുതിയ ക്യാമറാ സംവിധാനം തിങ്കളാഴച മുതല്‍ പ്രവര്‍ത്തിക്കും. വാഹനം ഓടിക്കുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന Read More …