മഞ്ഞുവീഴ്ച ; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

ജമ്മു കശ്മീര്‍ : തന്ത്രപ്രധാനമായ ജമ്മു ശ്രീനഗര്‍ ദേശീയപാത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അടച്ചു. ഇനി മഞ്ഞുവീഴ്ച നിന്നാല്‍ മാത്രമേ മഞ്ഞ് നീക്കം ചെയ്യാന്‍ തുടങ്ങൂ എന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഞായറാഴ്ച കശ്മീരില്‍ മഴ പെയ്തിരുന്നു.

പീഡാനുഭവ കുരിശുമരണ സ്മരണയ്ക്കായി ക്രൈസ്തവ സമൂഹം അമ്പതു നോമ്പ് തുടങ്ങി

യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശുമരണ സ്മരണയുടെ ഒരുക്കമായുള്ള അമ്ബതു നോമ്ബ് അഥവാ വലിയ നോമ്ബിലേക്കു ക്രൈസ്തവ സമൂഹം പ്രവേശിച്ചു. പൗരസ്ത്യ സഭയ്ക്ക് കീഴില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നോമ്ബാചരണം ആരംഭിച്ചു. പാശ്ചാത്യസഭയില്‍ വിഭൂതി ബുധനോടെയായിരിക്കും നോമ്ബാചരണത്തിന് തുടക്കം. പ്രാര്‍ഥന, പരിത്യാഗം, തീര്‍ഥാടനം, കുരിശിന്റെ വഴി, പ്രാര്‍ഥനാശുശ്രൂഷ തുടങ്ങി വലിയ നോമ്ബില്‍ ഏറെ അനുഷ്ഠാനങ്ങളുണ്ട്. വലിയ നോമ്ബ് അനുഷ്ഠിക്കുന്നതു Read More …

കോടിയേരിയുടെ സഹോദരി ജാനകിയമ്മ അന്തരിച്ചു

ചെന്നൈ: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരി ജാനകിയമ്മ (88) നിര്യാതയായി. ചെന്നെ നീര്‍ക്കുന്നത്തെ വസതിയിലായിരുന്നു അന്ത്യം. പരേതനായ നാരായണ കുറുപ്പിന്റെ ഭാര്യയാണ്. ദീര്‍ഘനാളായി ചെന്നൈയിലാണ് താമസം. വിവരമറിഞ്ഞതോടെ കോടിയേരി ചെന്നൈയിലേക്ക് തിരിച്ചു.

ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു ; 80,000 യാത്രക്കാര്‍ പ്രതിസന്ധിയില്‍

ഛണ്ഡീഗഡ്: ഛണ്ഡീഗഡില്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നു മുതല്‍ ഫെബ്രുവരി 26 വരെയുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചതു മൂലം 80,000 യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റണ്‍വേയുടെ നീളം 9,000 അടിയില്‍ നിന്നു 10,400 അടിയായി ഉയര്‍ത്തുന്നതിനാണ് പദ്ധതി. Read More …

ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവം ; പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി

കൊല്ലം : പ്ളസ് ടൂ വിദ്യാര്‍ത്ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ടീച്ചര്‍മാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്ന് കണ്ടെത്തിയാണ് നടപടി. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ഷെവലിയാര്‍ മജാണിന്റെ കരാര്‍ പുതുക്കേണ്ടെന്ന് Read More …

മസ്കറ്റില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒഴിഞ്ഞ കസേരകള്‍

മസ്കറ്റ്: മസ്കറ്റിലെ സുല്‍ത്താന്‍ ഖാബുസ് സ്റ്റേഡിയത്തില്‍ മോദിയുടെ പ്രസംഗം കേള്‍ക്കുന്നതിനു പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല. പൊതുപരിപാടിക്കു മുപ്പതിനായിരം പേരെത്തുമെന്നാണു കരുതിയതെങ്കിലും വന്നതു പതിമൂവായിരത്തോളം പേര്‍ മാത്രം. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു മോദി മസ്കത്തിലെ പരിപാടിയില്‍ പ്രസംഗിച്ചത്. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്നത്. മുപ്പതിനായിരം പേര്‍ക്കു പാസുകള്‍ വിതരണം ചെയ്തിരുന്നു. പക്ഷേ Read More …

അറബി ഭാഷയില്‍ ട്വിറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അറബി ഭാഷയില്‍ തന്റെ അഭിപ്രായങ്ങളും നിലപാടുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യുഎഇയില്‍ രാജാവ് മൊഹമ്മദ്ബിന്‍ സെയ്ദുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോദി ട്വീറ്റ് ചെയ്തത്. View image on Twitter Narendra Modi ✔@narendramodi قابلت صاحب السموالشيخ محمد بن راشـد آل Read More …

ഹൈദരലി തങ്ങള്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍; മജീദ് സെക്രട്ടറി, ചേര്‍ക്കളം അബ്ദുല്ല ട്രഷറര്‍

കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. എം.എല്‍.എമാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റം വരുത്തി. ഇതുപ്രകാരം എം.എല്‍.എമാരായ എം.കെ മുനിര്‍. കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ക്ക് സംസ്ഥാന Read More …