ലിംഗനീതി:വനിതാ പണിമുടക്കില്‍ സ്തംഭിച്ച് സ്പെയിന്‍
മാഡ്രിഡ് > ലിംഗനീതിക്കായി ശബ്ദമുയര്‍ത്തി അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപ്രക്ഷോഭകരുടെ പൊതുപണിമുടക്കില്‍ സ്പെയിന്‍ സ്തംഭിച്ചു. രാജ്യത്തെ ട്രേഡ് യൂണിയനുകളും പ്രമുഖരാഷ്ട്രീയപാര്‍ടികളിലെ വനിതാനേതാക്കളും പണിമുടക്കിന് പിന്തുണ അറിയിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ 170 രാഷ്ട്രങ്ങളില്‍ വനിതാവിമോചന സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നല്‍കിയെങ്കിലും സ്പെയിനില്‍മാത്രമാണ് ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ പ്രക്ഷോഭം സംഘടിപ്പിച്ചത്. ‘ഞങ്ങള്‍ നിശ്ചലമായാല്‍ ലോകം നിശ്ചലമാകും’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്പെയിനിലെ Read More …
