ആഹ്ലാദം പ്രകടിപ്പിച്ചത് കെഎസ്ആര്‍ടിസി ബസ്സ് എറിഞ്ഞു തകര്‍ത്ത്; ബിജെപി പ്രവര്‍ത്തകന്‍ ജയിലിലായി

വടകര: ആഹ്ലാദം വരുമ്ബൊഴും പ്രതിഷേധം കൂടുമ്ബോഴും എല്ലാം തകര്‍ക്കപ്പെടുന്നത് നമ്മുടെ ആന വണ്ടികള്‍ തന്നെ. ആഹ്ലാദ പ്രകടനം പ്രതിഷേധ പ്രകടനമായതോടെ വടകരയില്‍ ഒരു സംസ്ഥാന റൂട്ടിലോടുന്ന സര്‍ക്കാര്‍ ബസ് പെരുവഴിയിലായി. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം കെഎസ്‌ആര്‍ടിസി ബസ് എറിഞ്ഞു തകര്‍ത്ത കേസ്സില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.പുതുപ്പണം ചീളുപറമ്ബത്ത് അജേന്ദ്രനെയാണ്(45)വടകര എസ്‌ഐ Read More …

കോടതി വിധിയില്‍ സന്തോഷമെന്ന് ഷുഹൈബിന്‍റെ പിതാവ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. നീതിപീഠങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ട്. ഗൂഢാലോചനയടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വരണമെന്നും മുഹമ്മദ് പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സുതാര്യവും സത്യസന്ധവും നീതിയുക്തവുമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

തമിഴ്നാട്ടില്‍ സംഘര്‍ഷാവസ്ഥ; ബിജെപി ഓഫീസിന് നേരെ ബോംബേറ്

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോയമ്ബത്തൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോയമ്ബത്തൂരില ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. രണ്ട് പേരാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷയിലാണ് നാലംഗ സംഘം എത്തിയത്. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ ബിജെപി ഓഫീസുകള്‍ക്കും പെരിയാര്‍ പ്രതിമകള്‍ക്കും പോലീസ് കനത്ത് സുരക്ഷ Read More …

കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് ‘വക്കീല്‍ സജീവ് ‘ ഷാഡോ പോലീസ് പിടിയില്‍

തിരുവനന്തപുരം: സ്വന്തം കേസുകള്‍ സ്വയം വാദിക്കുന്ന കുപ്രസിദ്ധ കള്ളന്‍, ‘വക്കീല്‍ സജീവ് ‘ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പത്തോളം മോഷണം നടത്തിയതിന് സിറ്റി ഷാഡോ പോലീസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലം, തോട്ടക്കര, ശ്രീകൃഷ്ണ വിലാസത്തില്‍ സജീവി(55)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയതത്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്വാര്‍ട്ടേഴ് സില്‍ ഇക്കഴിഞ്ഞ ജനുവരി മാസം Read More …

70കാരയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം: കൊലപാതക-പീഡനകേസ് പ്രതി പിടിയില്‍

തിരുവല്ല: രാത്രി വീട്ടില്‍ കയറി എഴുപത്തേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയില്‍ സബീറിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇതേ കോളനിയില്‍ താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 2010 മെയില്‍ കടപ്ര സൈക്കിള്‍ മുക്ക് ഒന്നാം കുരിശിനു സമീപം Read More …

ബംഗാളില്‍ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമ തകര്‍ത്തു

കൊല്‍ക്കത്ത: ത്രിപുരയില്‍ ലെനിന്റേയും തമിഴ്നാട്ടില്‍ പെരിയാറുടേയും പ്രതിമ തകര്‍ക്കപ്പെട്ടതിന് പിന്നാലെ കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ജാധവ്പുര്‍ സര്‍വകലാശാല പരിസരത്ത് സ്ഥാപിക്കപ്പെട്ട മുഖര്‍ജിയുടെ അര്‍ദ്ധകായ പ്രതിമയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയും കണ്ണും മൂക്കും തകര്‍ത്ത നിലയിലുമാണ്. സംഭവുമായി ബന്ധപ്പെട്ട സര്‍വകലാശാലയിലെ ആറു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ഇതില്‍ Read More …

വിവാദ ഫേസ്ബുക്ക് പോസ്റ്റ്; മാപ്പ് പറഞ്ഞ് എച്ച്‌.രാജ

ചെന്നൈ: ലെനിന്‍ പ്രതിമ തകര്‍ത്തതു പോലെ തമിഴ്നാട്ടിലെ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ മാപ്പ് പറഞ്ഞു. തന്‍റെ അനുവാദമില്ലാതെ ഫേസ്ബുക്ക് അഡ്മിനാണ് ഇത്തരത്തിലൊരു പ്രസ്താവന പോസ്റ്റ് ചെയ്തതെന്നാണ് രാജ നല്‍കുന്ന വിശദീകരണം. നിലപാടുകളെ നിലപാടുകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും രാജയുടെ മാപ്പ് പറഞ്ഞു കൊണ്ടുള്ള Read More …

പെണ്‍കുട്ടിയെ വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ് : ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ഇടയ്ക്ക് വെച്ച്‌ പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ ഈ പെണ്‍കുട്ടിയുടെ സഹപാഠിയാണ്. സ്കൂളില്‍ പോകാത്തതിനാല്‍ കൂട്ടുകാരിയെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ എത്തുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച്‌ പലര്‍ക്കും ഗോവിന്ദ് കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് Read More …