മൈനാപ്പള്ളി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് വിലക്കെന്നുള്ളത് വ്യാജ പോസ്റ്റര്‍; പിന്നില്‍ സംഘപരിവാര്‍

പത്തനംതിട്ട : പന്തളം മൈനാപ്പള്ളി അന്നപൂര്‍േണശ്വരി ക്ഷേത്രത്തില്‍ അവര്‍ണ ഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ നോട്ടീസ് പ്രചാരണം നടത്തിയത് വിവാദമാകുന്നു. ക്ഷേത്രത്തിലെ സേവനങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളിലും ഇനി മുതല്‍ കുറവര്‍, പുലയര്‍, പറയര്‍ സമുദായങ്ങളില്‍പെട്ടവരെ ആവശ്യമില്ലെന്ന് ‘ദേവീനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു’ എന്ന് ഹിന്ദുകരയോഗസേവാസമിതി എന്ന പേരില്‍ അറിയിച്ചാണ് നോട്ടീസ് പ്രചരിക്കുന്നത്. നവമാധ്യമങ്ങളിലും പോസ്റ്ററും നോട്ടീസും വൈറലായയോടെ സംഭവം Read More …

പിങ്ക് പോലീസ് മലപ്പുറത്തും

മലപ്പുറം:  സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കിയ പിങ്ക് പൊലീസ് ഈ മാസം മുതല്‍ മലപ്പുറം ജില്ലയിലും. ഒപ്പം ജില്ലയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷനും ഇതോടൊപ്പം തുടങ്ങും. രാത്രിയോ പകലോ ഭേദമില്ലാതെ 1515 ടോള്‍ ഫ്രീ നമ്പറില്‍ ഒരു ഫോണ്‍ വിളിയിലൂടെ പിങ്ക് പൊലിസിന്റെ സേവനം ലഭ്യമാവുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ മൂന്നു Read More …

കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം

മലപ്പുറം : കണ്ടെയ്നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞ് മൂന്ന് മരണം. കോഴിക്കോടു നിന്നും വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നു. പോലീസും േഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി ഉയര്‍ത്തിയപ്പോഴേയ്ക്കും മൂവരും മരിച്ചിരുന്നു. ഒരു കുട്ടിയും സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ആസിഫ് അലിയും മഡോണയും; ഇബലീസ്

ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇബലീസ്’. സെെജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര‍ ജയന്‍,നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സ് ശ്രീലക്ഷ്മി.ആര്‍,ശങ്കര്‍ രാജ്.ആര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സമീര്‍ എഴുതുന്നു.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് Read More …

വിവാഹത്തിന് പിന്നാലെ സീരിയല്‍ താരം ഇസ്ലാം മതം സ്വീകരിച്ചു

മുംബൈ: ( 06.03.2018) സഹതാരം ഷുഹൈബ് ഇബ്രാഹിമിനെ വിവാഹം ചെയ്തതിന് പിന്നാലെ പ്രമുഖ സീരിയല്‍ താരം ദീപിക കാകര്‍ ഇസ്ലാം മതം സ്വീകരിച്ചു. നടിയുടെ മതംമാറ്റത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ചര്‍ച്ച നടക്കുന്നതിനിടെയാണ് താരം തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രംഗത്തുവന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു 31കാരിയായ ദീപികയുടെ വിവാഹം നടന്നത്. ഷുഹൈബിന്റെ നാടായ മൗദയില്‍ ഇസ്ലാമിക Read More …

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: ബുദ്ധ- മുസ്ലിം സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് സാമുദായിക കലാപം പടര്‍ന്നുപിടിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് വേണ്ടി ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയിരുന്നു. സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കയിലെ ഭൂരിപക്ഷമായ ബുദ്ധമത വിശ്വാസികളും മുസ്ലിങ്ങളും തമ്മില്‍ ഉടലെടുത്ത സാമുദായിക കലാപങ്ങളെ തുടര്‍ന്നാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് മുസ്ലിങ്ങളും ബുദ്ധമത വിശ്വാസികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ Read More …

തീവ്രവാദിയായ ലെനിന്റെ പ്രതിമ സി.പി.എം ഓഫീസില്‍ സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ അനുകൂലിച്ച്‌ ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തീവ്രവാദിയായ വ്ലാഡമിര്‍ ലെനിന്റെ പ്രതിമ സി.പി.എമ്മിന്റെ ആസ്ഥാനത്ത് സൂക്ഷിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. റഷ്യന്‍ നേതാവും വിദേശിയുമായ ലെനിന്‍ നിരവധി പേരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു Read More …

ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യക്കാരന്‍ നിയമിതനായി

ലണ്ടന്‍: ബ്രിട്ടനിലെ ഭീകരവിരുദ്ധ സെല്‍ തലവനായി ഇന്ത്യന്‍ വംശജനായ നീല്‍ ബസു നിയമിതനായി. സ്കോട്ലാന്‍ഡ് യാര്‍ഡ് ഓഫീസറായി സേവനം ചെയ്തുകൊണ്ടിരിക്കെയാണ് പുതിയ ചുമതലയില്‍ നീല്‍ ബസു നിയമിക്കപ്പെട്ടിരിക്കുന്നത്. അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ര്‍ ഫോ​​ര്‍ സ്പെ​​ഷ​​ലി​​സ്റ്റ് ഓ​​പ്പ​​റേ​​ഷ​​ന്‍​​സ് എ​​ന്ന ത​​സ്തി​​കയിലാണ് ബസുവിനെ നിയമിച്ചിട്ടുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് നീല്‍ ബസു. 2014 ജൂണ്‍ മുതല്‍ ഈ Read More …