ശ്രീദേവിയുടെ മൃതദേഹം പൊതുദര്‍ശനത്തിന്​: മൂന്നരക്ക്​ സംസ്​കാരം

മുംബൈ: അന്തരിച്ച ബോളിവുഡ്​ താരം ശ്രീദേവിയുടെ മൃതശരീരം അ​േന്ധരി ലോഖ്​ണ്ടാവാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. രാവിലെ 9.30​ഒാടെയാണ്​ അന്ധേരിയിലെ വസതിയില്‍ നിന്ന്​ മൃതദേഹം പൊതുദര്‍ശനത്തിനായി സ്പോര്‍ട്സ് ക്ലബിലെത്തിച്ചത്​. 12.30 വരെയാണ്​ പൊതുദര്‍ശനത്തിനുവെക്കുക. ക്ലബിനുള്ളിലെ ഹാളിനകത്താണ്​ പൊതുദര്‍ശനത്തിന്​ വെച്ചിരിക്കുന്നത്. ക്ലബിനിനു പുറത്ത്​ വന്‍സുരക്ഷയാണ്​ ഒരുക്കിയിരിക്കുന്നത്​. താരത്തിന്​ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ എത്തികൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം Read More …

ശ്രീദേവിയുടെ സംസ്കാരം നാളെ 3.30ന് മുംബൈയില്‍

അന്തരിച്ച നടി ശ്രീദേവിയുടെ ശവസംസ്കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് മുംബൈയില്‍ നടക്കും. വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാനത്തിലാണ് സംസ്കാരം. രാവിലെ 9:30 മുതല്‍ 12: 30 വരെ അന്ധേരിയിലെ ശ്രീദേവിയുടെ വസതിയായ ലോഖണ്ഡവാല കോംപ്ലക്സിന് സമീപമുള്ള സെലിബ്രേഷന്‍സ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ Read More …

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം. മുരളി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ ഉറച്ചെന്നാണ് സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തന്ത്രങ്ങളൊരുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന Read More …

മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാടോടി ദമ്ബതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് അയൂബ് മകളെ ആക്രമിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അയൂബിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്ബറിനെതിരായ നീക്കം ആശങ്കാജനകം, സര്‍ക്കാരില്‍ പ്രതീക്ഷ: ടിപി അബ്ദുല്ലക്കോയ മദനി

കോഴിക്കോട്: എംഎം അക്ബറിനെതിരെയുള്ള നീക്കം ആശങ്ക ഉളവാക്കുന്നതാണെന്ന് കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആശങ്ക ലഘൂകരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണ്. ജനാധിപത്യ സര്‍ക്കാറുകളിലും നീതിന്യായ വ്യവസ്ഥയിലുമാണ് മതന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഇതിനനുസരിച്ച്‌ സത്യസന്ധ വും നീതിയുക്തവുമായ നിലപാടെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐഎസ്‌എം Read More …

വ്യത്യസ്ഥ സ്മാര്‍ട് ഫോണുമായി ലാന്‍ഡ് റോവര്‍ എത്തുന്നു

സാഹസികര്‍ക്ക് ഇഷ്ടപെട്ട സ്മാര്‍ട്ട് ഫോണുമായി ലാന്‍ഡ് റോവര്‍. പുതിയ ലാന്‍ഡ് റോവര്‍ എക്‌സ്‌പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും. കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ Read More …

തമിഴ്‌നാട്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ 87 പുതിയ സര്‍വീസുകള്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി 87 പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ ധാരണയായി. ഇത് സംബന്ധിച്ച നടപടി ക്രങ്ങളുടെ ഭാഗമായി കേരളവും തമിഴ്‌നാടും അന്തര്‍ സംസ്ഥാന ഗതാഗതക്കരാറില്‍ ഒപ്പുവച്ചു. ചെന്നൈ, പളനി, മധുര, വേളാങ്കണ്ണി, സേലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കാകും കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ നടത്തുക.

പൊലീസ് സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് പ്രതികളെ മോചിപ്പിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനിടെ പിടികൂടിയ പ്രതികളെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ലീഗ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതികളെ ഇറക്കി കൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ Read More …