കശ്മീരിലെ ഉറിയില്‍ വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം; തിരിച്ചടിച്ച്‌ ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ വീണ്ടും പാക്ക് പ്രകോപനം. വ്യാഴാഴ്ച രാവിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ഉറിയിലെ ചാരുഡയിലായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. പാക്ക് വെടിവെപ്പിനെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേസമയം, കാശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയതായി സൈനീക അധികൃതര്‍ അറിയിച്ചു. ഭീകരര്‍ നടത്തിയ Read More …

ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന്‍ കളക്ടര്‍

മലപ്പുറം ; നിലന്പൂരില്‍ വ്യാജ ഏറ്റുമുട്ടലിലല്ല മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയുടെ അന്വേഷണ റിപ്പോര്‍ട്ട്. ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതെന്ന്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ? സുപ്രീംകോടതി

ന്യൂഡല്‍ഹി :  ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. വിവാഹം നിയമവിരുദ്ധമോ അസാധുവോ ആകാം. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ വിവാഹം ചെയ്യുന്നത് റദ്ദാക്കാന്‍ ഹൈക്കോടതിക്ക് സാധിക്കുമോ എന്നത് മാത്രമാണ് നിയപരമായ ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു. ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്നും Read More …

മസ്ക്കറ്റിലെ തെരുവില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടിയുമായി നഗരസഭ

മസ്ക്കറ്റ്: രാജ്യത്ത് തെരുവുകച്ചവടക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കി മസ്കറ്റ് നഗരസഭ. ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ച വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1015 കിലോ പഴവര്‍ഗങ്ങളാണ് പിടിച്ചെടുത്തത്. 913 കിലോ പച്ചക്കറിയും 209 കിലോഗ്രാം മത്സ്യവും നശിപ്പിച്ചു. വിവിവിധയിടങ്ങളില്‍ നിന്നാണ് വിദേശതൊഴിലാളികളില്‍ നിന്ന് ഇത്രയധികം സാധനങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആരോഗ്യ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മസ്കറ്റ് Read More …

സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരും; ഭാവന

കമലിന്റെ നമ്മളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താരമാണ് ഭാവന. ചുരുങ്ങിയ കഥാപാത്രങ്ങള്‍കൊണ്ട് സിനിമയില്‍ തന്റെ സ്ഥാനം തെളിയിക്കാന്‍ താരത്തിന് സാധിച്ചു. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം സിനിമാ തിരക്കുകളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമ എന്നത് എന്നും തന്റെ പാഷനാണെന്നും വിവാഹശേഷവും അതില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. കന്നഡ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദേശീയ Read More …

അഫ്ഗാനിസ്ഥാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം ; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഡെഹ് ബാല ജില്ലയില്‍ നടന്ന ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണമാണ് ഇത്. ആക്രമണത്തില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദിയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാന്‍ സൈനികരെ ഉദ്ധരിച്ച്‌ ഖമാസ് പ്രസ് Read More …

നീരവ്​ മോദിയുടെ ഒമ്ബത്​ ആഡംബര കാറുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന്​ തട്ടിപ്പ്​ നടത്തിയ വജ്ര വ്യവസായി നീരവ്​ മോദിയുടെ ഒമ്ബത്​ ആഡംബര കാറുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റാണ്​ കാറുകള്‍ പിടിച്ചെടുത്തത്​. റോള്‍സ്​ റോയ്​സ്​ ഗോസ്​റ്റ്​, രണ്ട്​ മെഴ്​സിഡെസ്​ ബെന്‍സ്​ ജി.എല്‍ ക്ലാസ്​, പോര്‍ഷേ പനാമരേ, ​ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകള്‍, ടോയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെല്ലാമാണ്​ ഇ.ഡി പിടിച്ചെടുത്തത്​. നീരവ്​ മോദിയുടെ കമ്ബനിയുടെ Read More …

ഷുഹൈബ് വധം ;സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള നിരാഹാരസമരം തുടരുമെന്ന് കെ.സുധാകരന്‍. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്നും സുധാകരന്‍ അറിയിച്ചു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ നടത്തുന്ന നിരാഹാരസമരം നാലാം ദിവസത്തിലേക്ക് കടന്നിരുന്നു. ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് ധനസമാഹരണവും നടത്തുന്നുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പത്താംദിവസവും പൊലീസ് തുടരുകയാണ്. നിയസഭാ സമ്മേളനം ആരംഭിക്കുന്നതിന് Read More …