നീരവ് മോദി പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​ല്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ്​ മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദാവോസില്‍വെച്ച്‌ നീരവുമായി Read More …

അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണം കൊണ്ട് വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നതായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മലപ്പുറത്ത് നടത്തിയ ലീഗ് വനിതാ ജനപ്രതിനിധികളുടെ സംഗമത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മലപ്പുറം ഗവ.കോളേജില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്. നവോത്ഥാന രാഷ്ട്രീയത്തിന്റെ സ്ത്രീപക്ഷം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലയിലെ Read More …

പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി അറസ്റ്റില്‍

നൈനിറ്റാല്‍: സ്ത്രീധനത്തിനായി പുരുഷ വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരിലറിയപ്പെട്ട സ്വീറ്റി സെന്നിനെ ആണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ ദംപൂരില്‍ നിന്നാണ് സ്വീറ്റി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുരുഷനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം Read More …

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ പ്ലാനുമായി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: ടെലികോം കമ്ബനികളുടെ കടുത്ത മത്സരത്തിനിടെ കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍. മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. Read More …

പരിശീലനപ്പറക്കിലിനിടെ വിമാനം തകര്‍ന്ന് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടി മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ സ്ഥിരം പരിശീലനപ്പറക്കിലിനിടെയാണ് അപകടം. ജോര്‍ഹട്ടിലെ റോവ്റിയ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സിപിഐഎം സംസ്ഥാന സമ്മേളനം; വിഎസ് പതാക ഉയര്‍ത്തും; പിണറായി ദീപശിഖ തെളിയിക്കും

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തില്‍ 566 പ്രതിനിധികളും 16 നിരീക്ഷകരും ഉള്‍പ്പെടെ 582 പേര്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളന നഗരിയായ വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍ 22ന് രാവിലെ വി.എസ്.അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളന നഗരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘടാനം ചെയ്യും. ഈ മാസം 22 Read More …

വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

അരീക്കോട് : വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പനമ്പത്ത് ഇസ്മാഈല്‍ (27), മയ്യന്നൂര്‍ തട്ടാരത്തിമീറ്റല്‍ ഷാനവാസ് (35) എന്നിവരെയാണ് മലപ്പുറം ഡി വൈ എസ് പിയും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടില്‍ അഞ്ച് വയസ്സായ കുട്ടിയോടൊപ്പം താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ ഇവര്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് അതിക്രമിച്ച് വീട്ടില്‍ Read More …

ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി: സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവത്തില്‍ യുവതിയുടെ ന്യായം കേട്ട് അധികൃതര്‍ വീണ്ടും ഞെട്ടി!

ബീജിംഗ്: ബാഗ് പരിശോധിക്കുന്ന സ്കാനിങ് മെഷീനുള്ളില്‍ യുവതി. റെയില്‍വേ സ്റ്റേഷനില്‍ ബാഗ് സ്കാനിങ് മെഷീനിലുള്ളിലാണ് തന്റെ ബാഗിനൊപ്പം യുവതിയും കയറിക്കൂടിയത്. ചൈനയിലെ ഡോംഗ്വാന്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്വന്തം ഹാന്‍ഡ്ബാഗ് നഷ്ടപ്പെടുമെന്ന പേടികൊണ്ട് യുവതി സ്കാനിങ് മെഷീന്റെ ഉള്ളില്‍ പ്രവേശിച്ച്‌ ഹാന്‍ഡ് ബാഗ് തപ്പിയെടുക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കയറുന്നതിന് മുമ്ബായി ബാഗുകളെല്ലാം സ്കാനിങ് മെഷീനിലിട്ട് സ്കാന്‍ Read More …