കരിപ്പൂരില്‍ ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി:ശരീരത്തില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണവുമായി യാത്രക്കാരന്‍ കരിപ്പൂര്‍ കസ്റ്റംസിന്റെ പിടിയിലായി. ശനിയാഴ്ച രാവിലെ അബൂദാബിയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വി്മാനത്തില്‍ കരിപ്പൂരില്‍ എത്തിയ നാദാപുരം ജന്‍ഷീര്‍(22)എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളില്‍ പരിശോധനക്കെത്തിയപ്പോള്‍ ഇയാളുടെ നടത്തത്തില്‍ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തത്.രണ്ട് Read More …

സത്യം പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വരട്ടെയെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: സത്യം പുറത്ത് കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം വരട്ടെയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മന്ത്രിമാരുടെ പങ്കാളിയ്ക്കും ആനുകൂല്യങ്ങള്‍ കൈപറ്റാനുള്ള അവകാശമുണ്ടെന്നും ശൈലജ അറിയിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. അനര്‍ഹമായി ചികിത്സ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് ശൈലജയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നത്. ചികിത്സാ റീ Read More …

കോടിയേരി എത്ര പച്ചക്കൊടിക്കാണിച്ചാലും മാണി എല്‍.ഡി.എഫിലുണ്ടായിരിക്കില്ല ; സിപിഐ

കോട്ടയം : സിപിഎമ്മിനെതിരെ തുറന്നടിച്ച്‌ സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍. സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് ആളുകള്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   സിപിഎമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഈ നിലയില്‍ എത്തിയതെന്നും ശശിധരന്‍ വിമര്‍ശിച്ചു. മാണി എല്‍.ഡി.എഫിലുണ്ടായിരിക്കില്ലെന്നും കോടിയേരി എത്ര പച്ചക്കൊടിക്കാണിച്ചാലും അത് നടക്കില്ലന്നും Read More …

കോഴിക്കോട്~വയനാട് സബ്കളക്ടര്‍മാര്‍ വിവാഹിതരാകുന്നു

കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് ഒരു ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവാഹിതരാകുന്നു. വയനാട് സബ്കളക്ടര്‍ എന്‍.എസ്.കെ.ഉമേഷും കോഴിക്കോട് സബ്കളക്ടര്‍ വി.വിഘ്‌നേശ്വരിയുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി അഞ്ചിന് തമിഴ്‌നാട് മധുര ചിന്നചൊക്കിക്കുളത്തു വച്ചാണ് വിവാഹം. ഇരുവരും മധുര സ്വദേശികളാണ്.   എന്‍.കെ.എസ്.കേശവന്‍~ആര്‍.ബി.ഭാനുമതി ദന്പതികളുടെ മകനാണ് ഉമേഷ്. കെ.ആര്‍.വെളെളയ്ച്ചാമി~എം.എസ്.വി ശാന്തി ദന്പതികളുടെ മകളാണ് വിഘ്‌നേശ്വരി. മസൂറിയിലെ ഐഎഎസ് പരിശീലനസമയത്താണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് Read More …

സ്വത്ത് തര്‍ക്കം ; മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയില്‍ സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് മാതാപിതാക്കളെ ആണ്‍മക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെയാണ് മക്കള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹോദരന്മാരായ രാജേഷ്, രാജേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വിഭജനം സംബന്ധിച്ച് രണ്ടാനമ്മയായ സുനിതയുമായുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി പൊലീസ് Read More …

റിപ്പബ്ലിക് പരേഡ് പരിശീലനം ; ഡല്‍ഹിലേക്കുള്ള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുതെന്ന് വി.ടി ബല്‍റാം എം.എല്‍.എയോട് പിസി ജോര്‍ജ് എം.എല്‍.എ. പിസി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു. ഒരുപാടു നന്മകളുള്ള ആ മനുഷ്യനെ മരണശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വേട്ടയാടുന്നത് ശരിയല്ലെന്നും പക്വതിയില്ലാത്ത വാക്കുകളാണ് ബല്‍റാമിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും അത്തരം ചര്‍ച്ചകള്‍ കേരളത്തിന് ആവശ്യമില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. എ.കെ.ജി Read More …

രാജ്യം കണ്ട മികച്ച മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ വൃദ്ധസദനത്തില്‍

ചെന്നൈ: രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി പ്രശസ്തനായ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍ ശേഷനും ഭാര്യയും വ്യദ്ധ സദനത്തില്‍. പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തില്‍ കഴിയുന്നത്. ചെന്നൈ നഗരത്തില്‍ സ്വന്തമായി വീടുണ്ടായിട്ടും ഈ Read More …

ചൈനയ്ക്ക് പാകിസ്താനില്‍ പുതിയ സൈനിക താവളം

ബെയ്ജിംഗ്: പാകിസ്താനും അമേരിക്കയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ സാമ്ബത്തിക മെച്ചപ്പെടുത്താനുള്ള നീക്കവുമായി ചൈനയും പാകിസ്താനും. പാകിസ്താനില്‍ നാവിക സേനാ താവളം സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഇരു രാജ്യങ്ങളും നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ചൈനീസ് ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പാക് സൈനിക ആസ്ഥാനമാണ് പാകിസ്താന്‍ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. പാകിസ്താനുള്ള Read More …