ബോണാക്കാട് സംഘര്‍ഷം വിതുരയിലും

വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് എത്തിയവരെ പൊലീസ് തടഞ്ഞതോടെ തുടങ്ങിയ സംഘര്‍ഷം വിതുരയിലേക്കും വ്യാപിച്ചു. രാവിലെ വനത്തിലൂടെ കുരിശുമലയിലേക്ക് കയറാന്‍ എത്തിയവരെ പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആദ്യഘട്ടത്തില്‍ വനത്തില്‍ കയറാനെത്തിയ വികാരികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസും വനംവകുപ്പും ചേര്‍ന്ന് തടഞ്ഞു. എന്നാല്‍ പൊലീസിനുനേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാര്‍ജ് നടന്നു. ഇതിന് പിന്നാലെ പിരിഞ്ഞുപോയ വിശ്വാസികള്‍ പിന്നീട് വിതുരയിലേക്ക് Read More …

എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു

കൊച്ചി: ഫോണ്‍ വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് വന്‍ തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹരജി പരാതിക്കാരിയായ യുവതി പിന്‍വലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ വരവ് ഇനിയും വൈകും.

യു പിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തു. സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ Read More …

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു: കോടിയേരി

മുത്തലാഖിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുത്തലാഖിന്റെ പേരില്‍ മുസ്ലീം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബിജെപിക്കുള്ളതെന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മിന് സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സിപിഎമ്മിന് ഭരിക്കാനറിയില്ല, സമരം ചെയ്യാന്‍ മാത്രമേ അറിയൂവെന്ന് ഉമ്മന്‍ ചാണ്ടി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രശ്‌നം രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാടാണെന്നും പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സര്‍ക്കാരാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. സമരം നടത്താന്‍ യു ഡി Read More …

കേന്ദ്രത്തിന്റേത് തെറ്റായ നയങ്ങള്‍ ; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറല്‍ സംവിധാനത്തിന് ബിജെപി സര്‍ക്കാര്‍ കത്തിവച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് കൊടിയേറി

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോത്സവമായ കേരള സ്‌ക്കൂള്‍ കലോത്സവത്തിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ കൊടിയേറി. പ്രധാനവേദിക്കു മുന്നില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. ഇനി അഞ്ചു നാളുകള്‍ രാപ്പകല്‍ ഭേദമില്ലാതെ വേദികളില്‍ വിവിധരൂപങ്ങള്‍ നിറയും. പിന്നാലെ തൊട്ടരികിലുള്ള മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ കൗണ്ടറുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാളെയാണ് ഉദ്ഘാടനച്ചടങ്ങ്. നാളെ Read More …

വിവാഹത്തിന് മുമ്പ് സംസാരിച്ചു , വധൂവരന്മാരെ അമ്മാവന്‍ വെടിവെച്ച് കൊന്നു

കറാച്ചി: വിവാഹം കഴിയുന്നതിന് മുമ്പ് പരസ്പരം സംസാരിച്ച പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാക്കിസ്ഥാനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. നസീറന്‍ എന്ന പെണ്‍കുട്ടിയും പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കാണാനിടയായ അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെയ്ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് Read More …