കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കരുത് യു.ഡി.എഫ് സംഘം

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം. അതേസമയം കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാര്‍ത്ഥ കര്‍ഷകരേയും സംരക്ഷിക്കണം. ജോയ്‌സ് ജോര്‍ജ് എം.പിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം. കുറിഞ്ഞി ഉദ്യാന സന്ദര്‍ശനത്തിന് ശേഷം സംഘം Read More …

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

ന്യുഡല്‍ഹി: വിവാദമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. വരുന്ന ബജറ്റ് സമ്മേളനത്തിനു മുന്‍പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം. ബില്ലിനെതിരെ പ്രതിപക്ഷവും ഐ.എം.എ അടക്കമുള്ള സംഘടനകളും രംഗത്തുവരികയും വിശദമായ പഠനത്തിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ ബില്ലിലെ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ Read More …

ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പ്രസവിച്ചു കൂട്ടുന്നു; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ജയ്പൂര്‍:  സംഘപരിവാര്‍ ശക്തികളുടെ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഇന്ത്യ കയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നു എന്ന വിവാദ പരാമര്‍ശമാണ് രാജസ്ഥാന്‍ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍ നടത്തിയത്. 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും രാജ്യത്തിന്റെ നിയന്ത്രണം കയ്യടക്കാനും മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രസ്താവന. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിംഗാള്‍ പരാമര്‍ശം Read More …

എന്‍.സി.പി യിലേക്ക് പോകുന്നുവെന്ന വാര്‍ത്ത കളവ്: ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: താന്‍ എന്‍.സി.പി യിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ കളവാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ജനുവരി ആറിന് ശരദ്പവാറിനെ കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിസ്ഥാനം വേണമെന്ന് എന്‍.സി.പിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, കേരള കോണ്‍ഗ്രസ് ബി യെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി. അധികം വൈകാതെ ഇടതുമുന്നണിയില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുമെന്നു Read More …

സമുദ്രാന്തര നിരീക്ഷണ സംവിധാനമൊരുക്കി ചൈന

ബീജിംഗ്: അന്തര്‍വാഹിനികള്‍ക്ക് സുരക്ഷ ശക്തമാക്കി സമുദ്രാന്തര നിരീക്ഷണ സംവിധാനവുമായി ചൈന. മാരിടൈം സില്‍ക്ക് പാതയില്‍ ചൈനയുടെ താല്‍പര്യങ്ങള്‍ക്ക് സംരക്ഷിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം. സമുദ്രജലത്തിന്റെ താപനില, ലവണത്വം എന്നീ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ നിരീക്ഷണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. മറ്റുകപ്പലുകളുടെ ഗതിനിര്‍ണയവും സ്ഥാന നിര്‍ണയവും എളുപ്പമാക്കാന്‍ ഇതിലൂടെ സാധ്യമാകും.   സമുദ്രമേഖലകളില്‍ അമേരിക്കയുടെ അധികാരത്തെ Read More …

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: രാജ്യത്ത് വര്‍ഗീയരാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ്രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.   സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ് ക്‌ളബ് നല്‍കിയ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു Read More …

ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി: കോടിയേരി

കോട്ടയം: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും കോണ്‍ഗ്രസും സിപിഐഎമ്മിന് ഒരു പോലെ ശത്രുക്കളാണെന്നും മുഖ്യശത്രു ബിജെപിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിക്ക് നേതാക്കന്‍മാരെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചിരിക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഐഎം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളുടെ കാര്യത്തില്‍ ബിജെപിയും Read More …

മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബില്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടു.   മെഡിക്കല്‍ ബില്‍ ആരോഗ്യ മേഖലയില്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ബില്‍ ഗുണമേ ഉണ്ടാക്കുവെന്നും അദ്ദേഹം പറഞ്ഞു. ഐഎംഎയുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നുവെന്നും നഡ്ഡ Read More …