തമിഴ്‌നാട്ടില്‍ 16 കോടിയുടെ രക്ത ചന്ദനം പിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദനതടികള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. ഓര്‍ഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണില്‍ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് Read More …

ഗൌരി ലങ്കേഷിന്റെ പേരില്‍ പത്രം ഇറക്കരുതെന്ന് അമ്മ ഇന്ദിര; കോടതി വിലക്കി

ബംഗളൂരു:  ഫാസിസ്റ്റ് ശക്തികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. മകളുടെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ ഗൌരിയുടെ അമ്മ ഇന്ദിര ലങ്കേഷ് നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി സ്റ്റേ നല്‍കിയത്. ഗൌരിയുടെ സഹപ്രവര്‍ത്തകനായ ചന്ദ്രഗൌഡയുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ‘നാനു ഗൌരി’ എന്ന പത്രത്തിനാണ് വിലക്ക്. ഗൌരി Read More …

സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ കിട്ടാക്കട ബാധ്യതയില്‍

സംസ്ഥാനജില്ലാ സഹകരണ ബാങ്കുകള്‍ക്കു കിട്ടാക്കട ബാധ്യത വര്‍ധിക്കുന്നു. വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നല്‍കിയ 700 കോടിയിലേറെ രൂപയാണു കിട്ടാക്കടമായി മാറിയിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണത്തിനു മുന്നോടിയായി മുടങ്ങിക്കിടക്കുന്ന വായ്പകള്‍ വേഗത്തില്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കിനും റജിസ്ട്രാര്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ചെറിയ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍, ആനുകൂല്യങ്ങള്‍ Read More …

വാക്ക് പാലിച്ച് സര്‍ക്കാര്‍; നഴ്‌സുമാരുടെ വേതനം ഇരുപതിനായിരം മുതല്‍; വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: മാലാഖമാര്‍ക്ക് ഇനി ആശ്വസിക്കാം. വേതനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് അവസാനമാകുന്നു. സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്ബളം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രാഥമിക വിജ്ഞാപനമായി. നഴ്‌സുമാരുടെ വേതനം ഇരുപതിനായിരം രൂപ മുതലാണ് നിശ്ചയിച്ചിട്ടുള്ളത്. ജീവനക്കാരെ എട്ടു ഗ്രൂപ്പുകളാക്കി തിരിച്ചാണ് വേതനം തീരുമാനിച്ചിട്ടുള്ളത്. നഴ്‌സസ് മാനേജര്‍മാര്‍ക്ക് 22,650, നഴ്‌സിങ് സൂപ്രണ്ട് 22,090, അസി.നഴ്‌സിങ് സൂപ്രണ്ട് 21,550, ഹെഡ് Read More …

വൈദ്യ ശാസ്ത്രത്തിന് മറ്റൊരു നേട്ടം ; മനുഷ്യന്റെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

വൈദ്യ ശാസ്ത്ര ലോകത്തിന് അഭിമാനായി മനുഷ്യന്റെ തല മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ സര്‍വ്വകലാശാലയിലെ ഡോ ഷ്യോപിങ് റെനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈദ്യശാസ്ത്രത്തിന് ഈ നേട്ടം സമ്മാനിച്ചത്. ദി ടെലിഗ്രാഫാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോയുടെ ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് വ്യക്തികളുടെ നട്ടെല്ലും, രക്തക്കുഴലുകളും, നാഡികളും തമ്മില്‍ ബന്ധിപ്പിച്ച് Read More …

സിപിഐസിപിഐഎം തര്‍ക്കം : കേന്ദ്രനേതൃത്വം ഇടപെടില്ല പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്നുണ്ടായ സിപിഐസിപിഐഎം തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് വ്യക്തമാക്കി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും കാരാട്ട് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് സിപിഐസിപിഐഎം ഭിന്നത രൂക്ഷമായിരുന്നു. Read More …

പ്രവാചകന്‍ നല്‍കിയത് സമാധാനത്തിന്റെ സന്ദേശം: കാന്തപുരം

മലപ്പുറം: സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുത്ത് നബി, മാനവിക മാതൃക എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ ഈ സന്ദേശം സമൂഹത്തിന് Read More …

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ഒതു പൊതുചടങ്ങില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ദുരനുഭവമുണ്ടായാല്‍ പരാതിപ്പെടണം. പലവിധ ജീവിത പ്രശ്‌നങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങളെ പിഴിയുന്ന സമീപനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവരുത്. Read More …