സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ; പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് വി.എം സുധീരന്‍. എഐസിസി നേതൃത്വവുമായ് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു. അതേസമയം, സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണെന്നും, റിപ്പോര്‍ട്ട് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. Read More …
