യുപിയില്‍ വിദേശിക്കെതിരെ വീണ്ടും ആക്രമണം ; ജര്‍മ്മന്‍ സ്വദേശിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

ലഖ്‌നൗ: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളായ യുവതിയും യുവാവും ആക്രമിക്കപ്പെട്ടതിന് പിന്നാലെ വീണ്ടും രാജ്യത്ത് വിദേശിക്കെതിരെ ആക്രമണം.ജര്‍മ്മന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീകിനെയാണ് യുപിയിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വെ സ്റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ റെയില്‍വെ ജീവനക്കാരനായ അമാന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ തന്റെ മുഖത്തടിച്ചതിനാലാണ് Read More …

കോടികള്‍ കൊണ്ട് അമ്മാനമാടിയ ജ്യോതി മധു! കമ്പ്യൂട്ടറില്‍ വരെ കൃത്രിമം നടത്തി!

ആലപ്പുഴ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ മുന്‍ മാനേജറെ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. സഹകരണ ബാങ്ക് തഴക്കര ശാഖയിലെ മുന്‍ മാനേജര്‍ ജ്യോതി മധുവിനെയാണ് തിരുവല്ല ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുന്‍പാണ് ബാങ്കിന്റെ തഴക്കര ശാഖയില്‍ Read More …

അഴിമതി; രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍, സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി

സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. അഴിമതിയെ തുടര്‍ന്ന് സൗദി രാജകുമാരന്‍മാരേയും മന്ത്രിമാരേയും അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി വേണ്ടിവരുന്നത്. അഴിമതി വിരുദ്ധ കമ്മിറ്റിയാണ് 11 രാജകുമാരന്മാരേയും നാല് മന്ത്രിമാരേയും അറസ്റ്റ് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ Read More …

തന്നെ ബലാല്‍സംഗം ചെയ്തവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടി

പട്‌ന: ഭോപ്പാല്‍ കൂട്ടബലാല്‍സംഗ കേസിലെ പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പീഡനത്തിരയായ പെണ്‍കുട്ടി. അത്തരം ആളുകള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല.     ഇനിയാരോടും ഇവര്‍ ഇത്തരത്തില്‍ പെരുമാറരുത്. അതിന് തക്കതായ ശിക്ഷ അവര്‍ക്ക് നല്‍കണം. തെരുവില്‍ പരസ്യമായി അവരെ തൂക്കിലേറ്റണമെന്നും പീഡനത്തിനരയായ പെണ്‍കുട്ടി വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സംഭവത്തിന് ശേഷം പരാതി നല്‍കുന്നതിനായി മൂന്നോളം Read More …

ചിന്തയുടെ പുസ്തകങ്ങളുടെ പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്നു

ഷാര്‍ജ > ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ മാടാക്കരയുടെ കവിതകള്‍ ആദര്‍ശ ചിഹ്നം, സജു ഈസയുടെ 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ബുക്ക് ഫോറത്തില്‍ നടന്നു. ആദര്‍ശചിഹ്നം പി വി കെ പനയാല്‍ ഷാര്‍ളി ബെഞ്ചമിന് നല്‍കിയും, 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ Read More …

ബഡ്‌സ് സ്‌കൂള്‍ കലോത്സവം ‘ശലഭങ്ങള്‍’ മറ്റന്നാള്‍ മുതല്‍ മലപ്പുറം ഗവ. കോളജില്‍

മലപ്പുറം: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലോത്സവം മറ്റെന്നാള്‍ മലപ്പുറം ഗവ.കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ശലഭങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന കലാമേളയില്‍ ഏഴ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും എട്ട് റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നുമായി 600 പേര്‍ പങ്കെടുക്കും. രാവിലെ 9.30ന് മന്ത്രി ഡോ കെടി ജലീല്‍ ഉദ്ഘാടനം Read More …

ഒരു പുരുഷന് കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹം സ്പീഡ് ബ്രേക്കറാണെന്നും പ്രഭാസിന്റെ നായിക

ബോളിവുഡ് നടിമാര്‍ക്ക് ലിവിംഗ് ടുഗെദറിനോടുള്ള താല്പര്യം അടുത്ത കാലത്തായി കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ ഇക്കാര്യത്തില്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ താരമാണ് ബോളിവുഡിന്റെ യുവസുന്ദരി ശ്രദ്ധ കപൂര്‍. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തികൊണ്ടും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് ശ്രദ്ധ. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നതാണ് തനിക്ക് താല്പര്യമെന്ന് പരസ്യമായി പൊതുവേദിയില്‍ പ്രസ്താവിച്ച ശ്രദ്ധ Read More …

നെടുമ്പാശേരി വിമാനത്താവളത്തില്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചോടെ

നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറ് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൌകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. 160 കോടി രൂപ മുടക്കിയാണ് ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്. രാജ്യാന്തര ടെര്‍മിനലായ Sn-3 കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനംതുടങ്ങിയിരുന്നു. പഴയ രാജ്യാന്തര ടെര്‍മിനലായ Sn-1 പുനര്‍നിര്‍മാണവും Read More …