കോഴിക്കോട് കല്ലാച്ചിയില്‍ സ്‌ഫോടനം

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു. കല്ലാച്ചി സ്വദേശി ബാലന്റെ പുരയിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പറമ്പ്് കിളയ്ക്കുന്നതിനിടെ സ്‌ഫോടകവസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ബാലനു സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പ്: ആരോപണങ്ങള്‍ നിഷേധിച്ച് വിഎസ് ശിവകുമാര്‍

തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാര്‍ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുകാരന്‍ എന്ന രീതിയില്‍ മാത്രമാണ് ചിട്ടി സ്ഥാപന ഉടമ നിര്‍മ്മലനെ തനിക്ക് പരിചയമെന്നും താന്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പമാണെന്നും മുന്‍ മന്ത്രി കൂട്ടിച്ചേര്‍ത്തു.   വിഎസ് ശിവകുമാര്‍ Read More …

ഹാദിയ കേസ്; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

തിരുവന്തപുരം: ലൗ ജിഹാദില്‍ കുടുങ്ങി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസില്‍ കേരള വനിതാ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാനും അനുമതി തേടും . അഡ്വ. ജനറലും കമ്മീഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കു Read More …

അക്രമത്തിന്റെയും അഴിമതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുന്നു

മലപ്പുറം: അക്രമത്തിന്റെയും അഴിമതിയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. ഊരകം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരു സര്‍ക്കാരുകളും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലും രണ്ട് സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണം സതംഭിച്ചിട്ട് മാസങ്ങളായി. അക്രമവും അഴിമതിയും Read More …

മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം: ചെന്നിത്തല

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തല്‍ ഒരു നിമിഷം വൈകിക്കാതെ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരു സെന്റ് ഭൂമിയെങ്കിലും കൈയേറിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല എം.എല്‍.എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോകുമെന്നാണ് Read More …

വേങ്ങര പിടിക്കാന്‍ 14 പേര്‍

വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. ഈ മാസം 27 വരെ പത്രിക പിന്‍വലിക്കാം. സ്ഥാനാര്‍ത്ഥികളോടൊപ്പം അഞ്ചു ഡമ്മി സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പിച്ചുണ്ട്. ഇവര്‍ പിന്‍വലിക്കുന്നതോടെ ഒമ്ബതുപേര്‍ വേങ്ങരയിലെ അങ്കത്തട്ടിലുണ്ടാവും. മുസ്ലിം ലീഗ് വിമതന്‍ അഡ്വക്കറ്റ് ഹംസയുള്‍പ്പെടെ രണ്ടുസ്വതന്ത്രരും മത്സരംഗത്തുണ്ട്. എല്‍ Read More …

കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് : കോഴിക്കോട് കളക്‌ട്രേറ്റില്‍ തീപിടിത്തം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആര്‍.ഡി.ഒ ഓഫിസിനുമുകളിലത്തെ നിലയിലെ തപാല്‍ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.     ശക്തമായ പുക വരുന്നത് കണ്ടാണ് വിവരം അറിഞ്ഞത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഓണം ബമ്പര്‍ പത്തുകോടിയുടെ ഭാഗ്യവാന്‍ മലപ്പുറം സ്വദേശി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഓണം ബമ്പര്‍ നറുക്കെടുത്തു. മലപ്പുറത്ത് വിറ്റ A-J 442876 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ പത്തുകോടി രൂപ. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 1st Pr-iz-e R-s.10,00,00,000/- A-J442876 Consolation prize R-s.5,00,000/- 2n-d Read More …