കാടതിവിധി അന്തിമമല്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതിവിധി അന്തിമമല്ലെന്ന് മന്ത്രി ജി.സുധാകരന്‍. കോടതിവിധിയെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലെന്നും ഭരണഘടനപോലും ഭേദഗതി ചെയ്യാറുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു. സാമ്പത്തിക പഠനമൊന്നും നടത്തിയായിരിക്കില്ല കോടതിവിധി. നഷ്ടമോ സാമൂഹ്യ പ്രത്യാഘാതമോ കോടതിക്കു പ്രശനമല്ല. സുപ്രീം കോടതി പറഞ്ഞാല്‍ മദ്യശാലകള്‍ അടച്ചുപൂട്ടണം. കോടതി വിധിയെ വിമര്‍ശിക്കുകയോ സ്വാഗതം ചെയ്യുകയോ വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. Read More …

സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുസ്ലിം സമുദായത്തെ

മലപ്പുറം: കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ തലമുറമാറ്റത്തിന് സമയമായെന്ന് ശശി തരൂര്‍ എംപി. വര്‍ഷങ്ങളായി നേതൃത്വത്തിലുള്ളവര്‍ ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. അത് അംഗീകരിച്ചുകൊണ്ടുതന്നെ നവീന ആശയങ്ങള്‍ കൈമുതലാക്കിയ പുതുതലമുറക്ക് അവസരം കൊടുക്കണം. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നേതൃമാറ്റം ഈ വര്‍ഷംതന്നെ ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതോടെ സമൂലമാറ്റമുണ്ടാകും. പ്രിയങ്ക Read More …

ആരേയും തമ്മില്‍ അടിപ്പിക്കില്ല

തിരുവനന്തപുരം: ഉദ്യാേഗസ്ഥരെ തമ്മില്‍ അടിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. എല്ലാവരേയും ഒരു കുടുംബം പോലെ കൊണ്ടുപോവാനായിരിക്കും ശ്രമിക്കുകയെന്നും അവര്‍ പറഞ്ഞു. എസ്.എം.വിജയാനന്ദ് വിരമിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നളിനി നെറ്റോ. അഡിഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ചീഫ് സെക്രട്ടറി ആവുന്‌പോള്‍ പ്രവര്‍ത്തനശൈലി Read More …

വാര്‍ഷിക പദ്ധതി വിനിയോഗം : കേരളത്തില്‍ പത്തനംതിട്ട ഒന്നാമത്

മികച്ച ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 72.60 ശതമാനം തുക ചെലവിട്ട പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. ഇന്നലെ വൈകിട്ട് നാലുമണിവരെയുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തുകളില്‍ പത്തനംതിട്ട രണ്ടാം സ്ഥാനത്താണ്. 85.10 ശതമാനം തുകയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ആകെ പദ്ധതി തുകയായ 23879.28 ലക്ഷം രൂപയില്‍ 17335.52 Read More …

മലപ്പുറത്ത് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി

മലപ്പുറം: മനസാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും പ്രഖ്യാപിച്ചു. ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികള്‍ക്ക് പോവില്ലെന്നും മലപ്പുറത്തേക്ക് പ്രചരണത്തിനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു. കഴി!ഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്ബാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ച ബിഡിജെഎസ് മെച്ചപ്പെട്ട Read More …

അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുവതി ഭര്‍ത്താവിനെ കൊന്ന് കെട്ടി തൂക്കി

ലുധിയാന: ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി. ലുധിയാനയ്ക്കടുത്ത് ഭൈനി ദരേര വില്ലേജിലെ റായ്‌കോട്ടിനടുത്താണ സംഭവം. കൊല്ലപ്പെട്ട ജഗല്‍നാഥ് സിങ് മദ്യ ബിസിനസായിരുന്നു. റായ്‌കോട്ടില്‍ മദ്യഷോപ്പ് ഉടമയായ ദേവീന്ദര്‍ സിങും സുഹൃത്തുക്കളും ചേര്‍ന്നാണ് ജഗല്‍നാഥിനെ കൊലപ്പെടുത്തിയത്. ജഗ്പാലും ഹര്‍ജീത്ത കൗറിന്റെയും Read More …

എസ്എസ്എല്‍സി പരീക്ഷയിലെ ക്രമക്കേട് ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്കുപരീക്ഷയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്കുപരീക്ഷയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് കണക്കുപരീക്ഷ റദ്ദാക്കുകയും രണ്ടാമത് നടത്തുകയും ചെയ്തു.

ഭൂമാഫിയ ആരോപണം ; പി ടി തോമസ് എം എല്‍ എയുടെ കോലം കത്തിച്ചു

കൊച്ചി: ഭൂമാഫിയ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ കോലം കത്തിച്ചു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് ഭൂമി കയ്യേറി എന്നു പറഞ്ഞ് രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചാണ് എം എല്‍ എയുടെ കോലം കത്തിച്ചത്. അടിമാലി കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുന്‍ ഡിസിസി പ്രസിഡണ്ട് Read More …