പിണറായി സര്‍ക്കാരിന് സ്ത്രീ സുരക്ഷയെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല

കാസര്‍കോട്:  ജനവിരുദ്ധ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേഷ് ആരോപിച്ചു. വിദ്യാഭ്യാസ മേഖല ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. എസ് എസ് എല്‍ സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരരവാദിത്വത്തില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. വിദ്യാഭ്യാസ Read More …

സ്ത്രീകളുടെ കാല്‍ കഴുകേണ്ട

തിരുവനന്തപുരം: ഇത്തവണ സിറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ സ്ത്രീകളുടെ കാല്‍ കഴുകല്‍ ശ്രുശ്രൂഷ നടത്തേണ്ടതില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. പരമ്പരാഗത രീതിയില്‍ നടത്തുന്നതുപോലെ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാല്‍ കഴുകിയാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. പെസഹദിനത്തിലെ കല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും തടവുകാര്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. സിറോ മലബാര്‍, മലങ്കര Read More …

എം എം മണിക്ക് വി.എസിന്റെ മറുപടി

പാലക്കാട്: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എം.എം.മണിക്ക് മറുപടിയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വി.എസ് പറഞ്ഞു. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നതെന്നും മണിയുടെ പേര് പറയാതെ വി.എസ് സൂചിപ്പിച്ചു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പപറഞ്ഞു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ പിന്തുണച്ചും Read More …

സൗദിയില്‍ തൊഴിലുടമ ലൈംഗിക അടിമയാക്കി; എംബസിയുടെ സഹായം തേടി ഇന്ത്യന്‍ യുവതി

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിവിലാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എങ്ങനെയെങ്കിലും അഭയം തേടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു മുന്‍പ് തൊഴിലുടമയുടെ Read More …

നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: മദ്യ ലഹരിയില്‍ കൊച്ചിയിലെ പ്രമുഖ ബാറില്‍ അഴിഞ്ഞാടുകയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മഹാ സുബൈര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആക്രമിക്കുകയും ചെയ്ത കേസില്‍ എറണാകുളം സ്വദേശികളായ നാല് യുവാക്കള്‍ പിടിയില്‍. വരാപ്പുഴ സ്വദേശി ആന്റണി (24), എസ്.ആര്‍.എം റോഡ് സ്വദേശി മുഹമ്മദ് ഹിഷാം (24), മാമംഗലം സ്വദേശി കാള്‍ട്ടന്‍ പാറമേല്‍ (25), അയ്യപ്പന്‍കാവ് സ്വദേശി Read More …

പരാതിക്കാരന് പിന്നില്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ എസ് പി യെന്ന് ഐജി

കൊച്ചി: തനിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയ വ്യക്തിക്ക് പിന്നില്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണെന്ന ഐജി മനോജ് എബ്രഹാമിന്റെ ആരോപണം രഹസ്യാന്വോഷണ വിഭാഗം വിശദമായി അന്വേഷിക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി മനോജ് എബ്രഹാമിനെതിരെ ഉത്തരവിട്ട അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ പരാതിക്ക് പിന്നിലെ ‘അണിയറ രഹസ്യം’ തേടി രഹസ്യാന്വേഷണ വിഭാഗം അന്വേഷണം Read More …

മൂന്നാറില്‍ രാജേന്ദ്രന്‍ ഭൂമി കയ്യേറിയിട്ടില്ല എം.എം മണി

വടകര: മൂന്നാറില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഭൂമി കയ്യേറിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. എസ്. രാജേന്ദ്രന് മൂന്നാറില്‍ കയ്യേറ്റമുണ്ടെന്ന വി.എസ് അച്യുതാന്ദെന്റ പ്രസ്താവനക്ക് പിന്നാലെയാണ് വിഷയത്തില്‍ എം.എം. മണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാറിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പഠിച്ചശേഷം വേണം സംസാരിക്കാനെന്നും എം.എം മണി പറഞ്ഞു. എം.എല്‍.എ രാജേന്ദ്രന്‍ മുന്നാറില്‍ ജനിച്ച് വളര്‍ന്ന ആളാണ്. എട്ട് Read More …

എല്‍ ഡി എഫ് ഭരണത്തെക്കുറിച്ച് സി പി എമ്മുകാര്‍ക്ക് പോലും നല്ല അഭിപ്രായമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

മലപ്പുറം: എല്‍ ഡി എഫ് ഭരണത്തെക്കുറിച്ച് സി പി എമ്മുകാര്‍ക്ക് പോലും നല്ല അഭിപ്രായമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  തെറ്റു പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണം പോരെന്ന Read More …