ശശികല തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. ഇന്ന് ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.   പാര്‍ട്ടി ഒറ്റക്കെട്ടായി ചിന്നമ്മയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം യോഗശേഷം പറഞ്ഞു. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.

ഡിവൈഎഫ്‌ഐയെ നയിക്കാന്‍ ഇനി മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും

കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്. ബല്‍ബീര്‍ പരാശര്‍ ആണ് ട്രഷറര്‍.   നിലവിലെ പ്രസിഡന്റ് എം ബി Read More …

ആവണിയാപുരം ജല്ലിക്കെട്ട് : 49 പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ ഏറ്റവും ഏറ്റവും പ്രസിദ്ധമായ മധുര അവണിയാപുരത്തെ ജല്ലിക്കട്ടിനിടെ 49 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാമക്കലിലെ ജല്ലിക്കെട്ടിനിടെ 14 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന ആവണിയാപുരത്തെ ജല്ലിക്കട്ടില്‍ ആയിരത്തോളം കാളകളാണ് പങ്കെടുക്കുന്നത്. ഇതില്‍ 209 കാളകളെ ആര്‍ക്കും കീഴടക്കാനായില്ല. കനത്ത Read More …

ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല: സ്റ്റാലിന്‍

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്‍ രംഗത്ത്. ജയലളിതയ്ക്ക് ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ലെന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ അധികാരത്തിന് വേണ്ടിയുള്ള ശീതയുദ്ധമാണ് നടക്കുന്നത്. അതിനാല്‍ സംസ്ഥാന ഭരണം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് താത്പര്യമുള്ള സര്‍ക്കാരല്ല ഇപ്പോള്‍ Read More …

ലോ അക്കാഡമി സമരം ബിജെപി സ്‌പോണ്‍സേര്‍ഡ്: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥി സമരം ബിജെപി സ്‌പോണ്‍സേര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലോ അക്കാഡമിക്ക് സിപിഎം ഒരുതരത്തിലുള്ള പിന്തുണയും നല്‍കുന്നില്ല. ലോ അക്കാഡമി ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.   ശബരിമലയില്‍ തിരുവതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ മുന്‍പ് പ്രവേശിച്ചിരുന്നു. യാത്ര ദുഷ്‌കരമായതിനാലാണ് സാധാരണക്കാരായ Read More …

ധനസഹായമല്ല, നീതിയാണ് വേണ്ടത്

കോഴിക്കോട് : ഞങ്ങള്‍ക്ക് ആവശ്യം ധനസഹായമല്ല നീതിയാണെന്ന് പാന്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മാനേജുമെന്റുകള്‍ക്ക് അനുകൂലമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. അതേസമയം, ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരട്ടം തുടരാനാണ് ആക്ഷന്‍ കമ്മറ്റിയുടെ Read More …

കേജരിവാള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു: രാഹുല്‍ ഗാന്ധി

അമൃത്സര്‍: ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബത്തിന്ദയിലുണ്ടായ കാര്‍ ബോംബ് കേസില്‍ കേജരിവാള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 4ന് നടക്കുന്ന Read More …

എയര്‍സെല്‍െ മാക്‌സിസ് കേസ്: മാരന്‍ സഹോദരന്‍മാരെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി. മുന്‍ മന്ത്രി ദയാനിധി മാരന്‍, സണ്‍ നെറ്റ് വര്‍ക്ക് തലവന്‍ കലാനിധി മാരന്‍, മാക്‌സിസ് കമ്പനി ഉടമ Read More …