19 ബഹുകെട്ടിടങ്ങള്‍ 10 സെക്കന്‍ഡില്‍ മണ്ണടിഞ്ഞു

വുഹാന്‍: ചൈനയില്‍ 19 ബഹുകെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കി. വുഹാന്‍ സിറ്റിയിലാണ് 12 നിലയില്‍ അധികം ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്. 707 മീറ്റര്‍ ഉയരമുള്ള അംബരചുംബിയായ കെട്ടിടം ഉള്‍പ്പെടുന്ന വ്യാവസായിക നഗരം നിര്‍മിക്കുന്നതിനുവേണ്ടിയാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ ബോംബ് വച്ചു തകര്‍ത്തത്. കോണ്‍ക്രീറ്റും ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മിച്ച 19 വന്‍ കെട്ടിടങ്ങള്‍ നിലംപൊത്താന്‍ വെറും Read More …

പോലീസില്‍ അഴിച്ചുപണി തുടരുന്നു

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തലപ്പത്തെ അഴിച്ചുപണിക്കു പിന്നാലെ താഴെത്തട്ടിലേക്കും അഴിച്ചുപണി. 64 ഓളം ഡി വൈ എസ് പി മാര്‍ക്കാണ് സ്ഥാനചലനമുണ്ടായിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഉള്‍പ്പെടെ ക്രമസമാധാന ചുമതലയില്‍ സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവികളെയും ഉന്നത ഐ പി എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി ഒരാഴ്ച പിന്നിടുമ്‌ബോഴാണ് വീണ്ടും Read More …

ഡോ. കെ കെ ജോഷിക്ക് എഫ് ഐ എ പി അവാര്‍ഡ്

മഞ്ചേരി : ശിശുരോഗ വിഭാഗത്തിന് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ എഫ് ഐ എ പി അവാര്‍ഡിന് മഞ്ചേരി യിലെ  ഡോ. കെ കെ ജോഷി അര്‍ഹനായി.  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാറില്‍ നടന്ന ഐ എ പി 54ാം ദേശീയ സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡണ്ട് ഡോ. അനുപം സച്ച്‌ദേവില്‍ Read More …

ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്‍മാരെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 5560 ശതമാനം പേര്‍ക്കു മാത്രമാണ് യതാര്‍ഥ യോഗ്യതകള്‍ ഉള്ളതെന്ന് ബാര്‍ കൗണ്‍സില്‍. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോടതി മുറികളില്‍ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരില്‍ 45 ശതമാനത്തോളം Read More …

ഇനി കറന്‍സികളില്‍ മോദി സ്വന്തം പടം വയ്ക്കും

കൊച്ചി: പാക്കിസ്ഥാന്‍ വൈകാതെ ഏഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുമെന്ന് കവി പ്രൊഫ.കെ.സച്ചിദാനന്ദന്‍. രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറയുന്ന സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരും എഴുത്തുകാരും ചിന്തകന്മാരുമെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സംഘപരിവാര്‍ കൂട്ടാളികളും പറയുന്ന സാഹചര്യത്തിലാണിത്. ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയീസ് അസോസിയേഷ(എഐഐഇഎ)ന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ‘സംസ്‌കാരവും ജനകീയ Read More …

കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടിത്തുടങ്ങുമെന്ന് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ച് അവസാനത്തോടെ ഓടുമെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മെട്രോയുടെ ട്രാക്ക് പരിശോധിച്ചു. നേരത്തെ മെട്രോ അവലോകന യോഗത്തില്‍ മഹാരാജാസ് വരെ പൂര്‍ത്തിയായിട്ട് സര്‍വീസ് തുടങ്ങിയാല്‍ മതിയെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തോടെ Read More …

മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാര്‍ട്ടി സിപിഎം

കോഴിക്കോട്: മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏകപാര്‍ട്ടി സിപിഎം ആണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പുസ്തകം കത്തിക്കുന്നത് ഫാസിസമാണ്. സിപിഎമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണ് എം.മുകുന്ദന്‍ പറഞ്ഞു ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെയാണെന്നും എം.മുകുന്ദന്‍ പറഞ്ഞു.

നെടുമ്പാശേരിയില്‍ വൈദികന്‍ പിടിയില്‍

കൊച്ചി: അനധികൃതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വൈദികന്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സ്വര്‍ണ്ണക്കട്ടികളുമായി വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.