മാനന്തവാടി ജില്ലാ ആശുപത്രിക്ക് 38.25 കോടി

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രിക്ക് വിവിധോദ്ദേശ്യ ഹോസ്പിറ്റല്‍ സമുച്ചയം നിര്‍മിക്കുന്നതിന് 201516ലെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ടില്‍ (ആര്‍.ഐ.ഡി.എഫ്) ഉള്‍പ്പെടുത്തി നബാര്‍ഡ് 38.25 കോടി രൂപ വായ്പ അനുവദിച്ചു. 45 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ശേഷിച്ചത് സര്‍ക്കാര്‍ വഹിക്കും. കല്‍പ്പറ്റയില്‍ സ്ഥാപിക്കുന്ന എം.കെ. ജിനചന്ദ്രന്‍ സ്മാരക ഗവ. മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി Read More …

നിയമസഭ : ബഡ്ജറ്റ് സമ്മേളനം 5 മുതല്‍

തിരുവനന്തപുരം:  പതിമൂന്നാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ അറിയിച്ചു. അഞ്ച് മുതല്‍ 25 വരെ 14 ദിവസമാണ് സഭ സമ്മേളിക്കുന്നത്. പ്രധാനമായും ബഡ്ജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് സമ്മേളനത്തിന്റെ മുഖ്യഅജണ്ട. ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നയപ്രഖ്യാപന Read More …

‘സഞ്ചരിക്കുന്ന ചിത്രശാല’

മലപ്പുറം : കേരള ലളിതകലാഅക്കാദമിയുടെ  സഞ്ചരിക്കുന്ന ചിത്രശാല നവീനമായ ദൃശ്യസംസ്‌കാരത്തിന് തുടക്കമിട്ടുവെന്നും കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ചലിക്കുന്നൊരു പ്രസ്ഥാനമായി ലളിതകലാഅക്കാദമി മാറിക്കഴിഞ്ഞുവെന്നും പി.ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചിത്രശാലയുടെ ജില്ലാതല പ്രദര്‍ശനോദ്ഘാടനം കോട്ടക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിതകലാഅക്കാദമിയുടെ കര്‍മപദ്ധതികള്‍ വിവിധ മണ്ഡലങ്ങളില്‍ ഊര്‍ജസ്രോതസ്‌സായി മാറിയിരിക്കുന്നു. പുതിയ തലമുറയിലെ ഒട്ടേറെ പേര്‍ Read More …

സഖാവ് കുഞ്ഞാലി മുതല്‍ സരിത വരെ: അമര്‍ന്നു മാറി ആര്യാടന്‍

മലപ്പുറം: കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയുടെ കൊലപാതകം മുതല്‍ സോളാര്‍ കേസില്‍ വരെ ആരോപണ വിധേയനായ മന്ത്രി ആര്യാടന്‍ വിവാദങ്ങളില്‍ നിന്ന് വിവാദത്തിലേക്ക് യാത്ര തുടരുകയാണ്. പക്ഷേ വിവാദവും ആരോപണവുമല്ലാതെ ഒരു കേസില്‍ പോലും ആര്യാടന്‍ അകപ്പെട്ടിട്ടില്ല. അവസാനം സോളാര്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോഴാണ് ഹൈക്കോടതി രക്ഷകനായി അവതരിച്ചത്. എന്നും Read More …

കേരളയാത്രക്ക് സര്‍ക്കാര്‍ വാഹനവും

മലപ്പുറം: മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായി ആരോപണം. കേരളയാത്രക്ക് സ്വാഗതമോതി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡിലാണ് ഔദ്യോഗിക വാഹനവും സ്ഥാനം പിടിച്ചിട്ടുള്ളത്. സംസ്ഥാന വ്യവസായ മന്ത്രിയായിട്ടല്ല കുഞ്ഞാലിക്കുട്ടി യാത്ര നയിക്കുന്നത്. മുസ്ലിം ലീഗ് നേതാവായിട്ടാണ്. പാര്‍ട്ടി പരിപാടികളിലും പൊതുയോഗങ്ങളിലും സാധാരണ പങ്കെടുക്കുന്ന Read More …

കേരളത്തില്‍ യുഡിഎഫ് തുടരും : കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും കേരളയാത്ര നായകനുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും പറയുന്നുണ്ട് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഈ ജാഥയെന്ന്. എന്നാല്‍ അത് നിഷേധിക്കാനൊന്നും ഞങ്ങളില്ല. അതിന് തന്നെയാണ് ഈ ജാഥ. Read More …

കേരളയാത്ര പച്ചക്കോട്ടയില്‍

മലപ്പുറം: ഹരിതരാഷ്ടത്തിന്റെ ഉരുക്കു കോട്ടയില്‍ കേരളയാത്ര കാലുകുത്തി. മുസ്‌ലിംലീഗിന്റെ സ്വന്തം തട്ടകത്തിലേക്കാണ് പാര്‍ട്ടി ദേശീയ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലികുട്ടി പടനയിച്ചെത്തിയിരിക്കുന്നത്. വെള്ളപ്പട്ടാളത്തിനെതിരെ വിരിമാറു കാണിച്ചു പോരാടിയ ഏറനാടന്‍ മാപ്പിളമാരുടെ പിന്‍തലമുറക്കാരുടെ മണ്ണിലൂടെ ഇനി മൂന്നു നാള്‍ കേരളയാത്ര മുന്നേറും. കേരള രാഷട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള മലപ്പുറത്തിന്റെ നാട്ടുവഴികളില്‍ യാത്രയെ സ്വീകരിക്കാന്‍ പാര്‍ട്ടി Read More …

മനുഷ്യരെ സ്‌നേഹിക്കാതെ കലാകാരനാവാന്‍ കഴിയില്ല; നടന്‍ മധു

തിരൂര്‍: മനുഷ്യരോട് സ്‌നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ Read More …