പഞ്ചായത്തംഗത്തിന്റെ അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര; യാത്രക്കിടെ തല താഴെ വീണു

ചെന്നൈ: പഞ്ചായത്തംഗമായ യുവാവിനെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. യാത്രയ്ക്കിടെ അറുത്തെടുത്ത തല നടുറോഡില്‍ വീണതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രതികളെ തിരയുകയാണ് പൊലീസ്. മുത്തുപേട്ട പഞ്ചായത്തിലെ വാര്‍ഡ് അംഗമായ മണലമേട് കോവിലൂര്‍ സ്വദേശി Read More …

അമേരിക്കയില്‍ കൊവിഡ് രോഗമുക്തരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.12 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം കടന്നു. അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച്‌ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് Read More …

കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍; നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് ആണ് സംഭവം. കീറിയ പറമ്ബത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരുടെ നില ഗുരുതരമാണ്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. Read More …

സൗദിയില്‍ കോവിഡ്​ വ്യാപനത്തില്‍ വീണ്ടും നേരിയ വര്‍ധന

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധനവ്​. കഴിഞ്ഞ 24 മണിക്കൂറില്‍ 327 പേര്‍ക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. രോഗബാധിതരില്‍ 318 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി. ഇതില്‍ 366412 പേര്‍ സുഖം Read More …

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യ​മി​ല്ല. ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. കേ​സി​ല്‍ അ​ന്വേ​ഷ​ണം ഇ​നി​യും പൂ​ര്‍​ത്തി​യാ​കാ​നു​ണ്ടെ​ന്നും പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​ക​രു​തെ​ന്നും ഇ​ഡി കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. ഇ​ത് ക​ണി​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ ഇ​തേ കോ​ട​തി ത​ന്നെ​യാ​ണ് ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി 72 ദി​വ​സം Read More …

ഖത്തറില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യത

ഖത്തറില്‍ ഇന്നുച്ചയോടെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ഉച്ചയോടെ കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നതിന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചതായി കാലാവസ്ഥ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പകല്‍ സന്തുലിത കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ദൂരക്കാഴ്ച പരിധി നാല് Read More …

നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള കാപ്പന്റെ പുതിയ പാര്‍ട്ടി; യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും

കോട്ടയം: എന്‍ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി. ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം Read More …

ഡാളസ് ഉള്‍പ്പടെ എഴുപത്തേഴ് കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്‍റ് ബൈഡന്‍ പ്രഖ്യാപിച്ചു

ഓസ്റ്റിന്‍: ഡാളസ്, ഡെന്‍റ്ണ്‍, ഫോര്‍ട്ട്‌ബെന്റ്, ഗാല്‍വസ്റ്റണ്‍ തുടങ്ങി 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 20-നു ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്. ടെക്‌സസിന്റെ ചരിത്രത്തില്‍ ആദ്യമായി വീശിയടിച്ച വിന്‍റര്‍ സ്റ്റോമും, കനത്ത ഹിമപാതവും ബില്യന്‍ കണക്കിന് ഡോളറിന്റെ നാശനഷ്ടം വരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ദുരന്ത മേഖലയായി പ്രഖ്യാപിക്കണമെന്ന ടെക്‌സസ് ഗവര്‍ണര്‍ Read More …