കരിപ്പൂരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക്
മുക്താറിന്റെ ഹരിതാഞ്ജലി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്ന് ജീവന്‍നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ക്ക് സ്മൃതിവൃക്ഷം നട്ട് പൊതുപ്രവര്‍ത്തകനായ മുക്താര്‍ നിഹാസിമിന്റെ ഹരിതാഞ്ജലി. അപകടത്തില്‍ മരണപെട്ട പൈലറ്റ് ദീപക് ബസന്ത് സാത്തെ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരടക്കം 18 പേരുടെ ഓര്‍മ്മകള്‍ക്കായാണ് പാണ്ടിക്കാട് സ്വദേശിയായ മുക്താര്‍ സ്മൃതി വൃക്ഷം നട്ട് മാതൃകയായത്. പാണ്ടിക്കാട് പയ്യപറമ്പ് എന്ന സ്ഥലത്താണ് മരം Read More …

കോവിഡ് കാലത്തും നേര്‍ച്ച കാണാം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 182-ാമത് ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. കോവിഡ് വ്യാപന ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ ചടങ്ങുകളും ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യാനാണ് മഖാം നടത്തിപ്പുകാരായ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ തീരുമാനം.ഈ മാസം 20 (വ്യാഴം) മുതല്‍ 27 (വ്യാഴം) വരെയാണ് ആണ്ടുനേര്‍ച്ച.20 ന് വ്യാഴാഴ്ച് സിയാറത്ത്, കൊടികയറ്റം, മമ്പുറം Read More …

കരിപ്പൂര്‍ ദുരന്തം:അന്വേഷണ റിപ്പോര്‍ട്ട് വരും മുമ്പ് വിധി പറയരുത്: സാദിഖലി തങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ ദുരന്തത്തിന്റെ നൊമ്പരങ്ങള്‍ നീങ്ങിയിട്ടില്ലാത്ത ഈ സമയത്ത് ദുരന്ത കാരണങ്ങളെ കുറിച്ച് യുക്തി രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും വിമാനതാവളത്തിന്റെ നില നില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ടേബിള്‍ ടോപ്പ്‌റണ്‍വേ Read More …

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വന്തം ശരീരം നല്‍കി മലയാളി ദമ്പതികള്‍

ദുബായ്: യു.എ.ഇയില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സ്വയം സന്നദ്ധരായ മലയാളി ദമ്പതികള്‍ മാതൃകയാകുന്നു. ദാബായില്‍ ബിസിനസുകാരനായ പാലക്കാട് ജില്ലയിലെ പട്ടാമ്പ് സ്വദേശി വിനോദ് (39), ഭാര്യ തൃശൂര്‍ ആവണൂര്‍ സ്വദേശിനി വനിത എന്നിവരാണ് ഷാര്‍ജയില്‍ നടക്കുന്ന കോവിഡ് പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുകൊടുത്തത്. പരിചയക്കാരായ മൂന്നു പേര്‍ കോവിഡ് ബാധിച്ച് മരിച്ചതാണ് ഈ പരീക്ഷണത്തില്‍ Read More …

മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി

മൂന്നാര്‍: ഇടുക്കി രാജമല പെട്ടിമുടിയിലെ തേയില തോട്ടത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മണ്ണിനടിയില്‍ നടത്തിയ തെരച്ചിലില്‍ അഞ്ചു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തിന്റെ രണ്ടാം നാളില്‍ പുനരാരംഭിച്ച തെരച്ചിലില്‍ ഒരു മൃതദേഹം ആദ്യം കണ്ടെത്തുകയും അതിന്റെ സമീപത്ത് നടത്തിയ തെരച്ചിലില്‍ നാലു പേരുടെ മൃതദേഹം കൂടികണ്ടെത്തുകയുമായിരുന്നു.ദേശീയ ദുരന്ത നിവാരണ Read More …

ദുരന്തകാരണം ബ്ലാക്‌ബോക്‌സ് പറയും

കോഴിക്കോട്: കരിപ്പൂരില്‍ ലാന്റിംഗിനിടെ റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴെക്ക് പതിച്ച വിമാനത്തിന്റെ ബ്ലാക്‌സ്‌ബോക്‌സ് കണ്ടെത്തി. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പടെ 18 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടത്തിലേക്ക് വഴിവെച്ച കാരണങ്ങളെ കുറിച്ച് ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.വിമാനത്തിന്റെ സര്‍വ്വീസുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക കാര്യങ്ങളും ഉള്‍കൊള്ളുന്നത് ബ്ലാക്‌ബോക്‌സിലാണ്. വിമാനാപകടങ്ങള്‍ നടന്ന ഉടനെ ബ്ലാക്‌സ്‌ബോക്‌സ് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഇന്ന് Read More …

സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ രാഹുല്‍ മോദി; ട്രോള്‍ പൂരപ്പറമ്ബാക്കി സോഷ്യല്‍ മീഡിയ

സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ 420ആം റാങ്കുകാരന്‍ രാഹുല്‍ മോദി വൈറലായി. പേരിലെ കൗതുകം തന്നെ കാരണം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ള രണ്ട് നേതാക്കളുടെ പേരുകള്‍ ചേര്‍ന്ന ഒരു പേര് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് ട്രോളന്മാര്‍ ആഘോഷം തുടങ്ങിയത്. രാഹുല്‍ മോദിയുടെ വീടിന് പുറത്തെ പോസ്റ്റര്‍, രാഹുല്‍ മോദി കോണ്‍​ഗ്രസിനെയാണോ ബിജെപിയെയാണോ പിന്തുണക്കുക എന്നിങ്ങനെ നിരവധി Read More …

പാന്‍കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ വീണ്ടും നീട്ടി

മുംബൈ: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെന്ന് രണ്ടു വര്‍ഷം മുമ്പാണ് നിയമം കൊണ്ടു വന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ അവസാന തീയ്യതി നീട്ടുകയായിരുന്നു.