മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

വളാഞ്ചേരി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ വളാഞ്ചേരിയിലുള്ള വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി സിദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച കോട്ടക്കന്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍ കാര്‍ത്തിവേല്‍ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് Read More …

പഞ്ചാബില്‍ മന്ത്രിമാരെല്ലാം കോവിഡ് പരിശോധനക്ക്

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് ബാധിച്ചതോടെ എല്ലാ മന്ത്രിമാരോടും കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ മന്ത്രിമാരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ഫലം വൈകാതെ ലഭയമാക്കുമെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു.പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്തി രജീന്ദര്‍ സിംഗ് ബജ്‌വക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരില്‍ Read More …

കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

തിരുവനന്തപുരം- സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ സാമൂഹ്യവ്യാപനത്തിന്റെ ഭീതി വളരുകയാണ്. പലയിടങ്ങളിലും ക്ലസ്റ്റര്‍വ്യാപനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്നലെ മാത്രം 608 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഒരാള്‍ മരിക്കുകയും ചെയ്തു.ഇടുക്കി ജില്ല ഒഴിച്ചുള്ള എല്ലാ ജില്ലകളിലും ഇന്നലെ പോസിറ്റീവ് കേസുകള്‍ വലിയതോതില്‍ കണ്ടെത്തിയിട്ടുണ്ട്.തിരുവനന്തപുരം-201,എറണാകുളം-70,മലപ്പുറം-58,കോഴിക്കോട്-58,കാസര്‍കോട്-44,തൃശൂര്‍-42,ആലപ്പുഴ-34,പാലക്കാട്-26,കോട്ടയം-25,കൊല്ലം-23,വയനാട്-12,കണ്ണൂര്‍-12,പത്തനംതിട്ട-3 എന്നിങ്ങിനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

എം.എ യൂസഫലിക്ക് അബുദാബി ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദുബായ്: അബുദാബി സുസ്ഥിര ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം.എ.യൂസഫലി അര്‍ഹനായി. ബിസനസ് രംഗത്ത് മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന അവാര്‍ഡാണിത്. ബിസിനസ് മേഖലയില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് പുരസ്‌കാരം.സ്ഥിരത പുലര്‍ത്തുന്ന ലീഡര്‍ഷിപ്പിനാണ് എം.എ.യുസഫലി അര്‍ഹനായത്. പ്രമുഖ കമ്പനിയായ അഡ്്‌നോക്കിന്റെ ശ്യാമ അല്‍ Read More …

അയോധ്യ നേപ്പാളിലെന്ന വാദം തള്ളി ബി.ജെ.പി

ന്യുദല്‍ഹി: യഥാര്‍ഥ അയോധ്യ നേപ്പാളിലാണെന്ന നോപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഷര്‍മ ഓലിയുടെ വാദം ശക്തിയുക്തം തള്ളി ബി.ജെ.പി. നേതൃത്വം. ശ്രീരാമന്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതില്‍ തൊട്ട് കളിക്കാന്‍ നേപ്പാള്‍ പ്രധാനമന്ത്രിയായാലും സമ്മതിക്കില്ലെന്ന് ബി.ജെ.പി.വക്താവ് ബിസായ് ശങ്കര്‍ ശാസ്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസത്തെ തൊട്ടുകളിച്ചാല്‍ ഇന്ത്യയില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിയതു പോലെ നേപ്പാളിലും Read More …

ഒടുവില്‍ ട്രംപ് മാസ്‌ക് ധരിച്ചു

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുഖത്ത് മാസ്‌ക് ധരിച്ചു. വാഷിംഗ്ടണ് അടുത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിറ്ററി ഹോസ്പിറ്റല്‍ സന്ദര്‍ശന സമയത്താണ് അദ്ദേഹം ആദ്യമായി മാസ്‌ക് ധരിച്ചത്. കൊറോണ വ്യാപനം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ട്രംപ് ഇതുവരെ മാസ്‌ക് ധരിച്ചിരുന്നില്ല. കോവിഡ് ബാധിതരുടെ എണ്ണം അമേരിക്കയില്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ട്രംപിന്റെ മനംമാറ്റം.ഞാന്‍ ഒരിക്കലും മാസ്‌കിന് എതിരല്ല. Read More …

വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു

കോട്ടക്കല്‍: പറപ്പൂരില്‍ ഒമ്പതു വയസുള്ള വിദ്യാര്‍ഥി കളിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണ് മരിച്ചു. പറപ്പൂര്‍ വീണാലുക്കല്‍ ചെമ്മലകുണ്ടന്‍ അനീസ് ബാബുവിന്റെയും മുഫീദയുടേയുംമകന്‍ മുഹമ്മദ് നഹാനാണ് മരിച്ചത്.ചെങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം മരിച്ചു.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മലപ്പുറം 42 പേര്‍ക്ക് കൂടി കോവിഡ് ബാധ

മലപ്പുറം; ജില്ലയില്‍ 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് Read More …