പട്ടാമ്പി താലൂക്കില്‍ ലോക്ഡൗണ്‍

പാലക്കാട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പട്ടാമ്പി താലൂക്കില്‍ പൂര്‍ണമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സമീപ പഞ്ചായത്തായ നെല്ലായയിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതുതല,തൃത്താല തുടങ്ങിയ പഞ്ചായത്തുകളിലും കോവിഡ് വ്യാപനമുണ്ടായതായി സംശയിക്കുന്നുണ്ട്.പട്ടാമ്പിയിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമാണെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.പട്ടാമ്പിയിലും പരിസരങ്ങളിലും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ നിന്നാണ് ക്ലസ്റ്റര്‍ Read More …

ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

ന്യുദില്ലി: ഇന്ത-ചൈന അതിര്‍ത്തി പ്രശ്്‌നത്തെ തുടര്‍ന്ന് ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കില്‍ വിന്യസിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. ബുധനാഴ്ച നടക്കുന്ന വ്യേമസേന കമാണ്ടര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ഗാല്‍വന്‍ താഴ്്‌വരയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കില്‍ Read More …

കോവിഡ് പ്രതിരോധം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കിയത് അപാകത

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുകയും ചികില്‍സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പപെക്ടര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കാത്തത് പ്രോട്ടോകോള്‍ ആസൂത്രണത്തിലെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ പ്രാദേശിക തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയപ്പോള്‍ ആരോഗ്യമേഖലയുമായി അടുത്ത ബന്ധമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. രോഗസാധ്യതയുള്ള മേഖലകളില്‍ ആളുകളുമായി Read More …

ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ നിര്യാതനായി

മഞ്ചേരി: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ കെ.വി.ഗീഥക് (52) നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. നിലമ്പൂര്‍ കോവിലകത്ത് മുറി റിട്ട.റേഞ്ച് ഓഫീസര്‍ പറമ്പത്ത് വേണുഗോപാലന്‍ നായരുടെ മകനാണ്. മഞ്ചേരി മേലാക്കത്തായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചക്ക് നിലമ്പൂരിലെ തറവാട്ട് വീട്ടില്‍ നടക്കും.

മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം; പട്ടാമ്പിയില്‍ അതീവ ജാഗ്രത

പാലക്കാട്: പട്ടാമ്പി മല്‍സ്യമാര്‍ക്കറ്റില്‍ കോവിഡ് വ്യാപനം നടന്നതായി ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് പട്ടാമ്പില്‍ താലൂക്ക് മേഖലയില്‍ ആരോഗ്യവകുപ്പും പോലീസും ജാഗ്രതാ നടപടികള്‍ ശക്തമാക്കി. മല്‍സ്യമാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് വെള്ളിയാഴ്ച കോവിഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച നടത്തിയ ആന്റജന്‍ ടെസ്റ്റില്‍ കൂടുതല്‍ പേരിലേക്ക് രോഗം പടര്‍ന്നതായാണ് സംശയിക്കുന്നത്. മാര്‍ക്കിറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍,വ്യാപാരികള്‍, മല്‍സ്യം വാങ്ങാനെത്തിയവര്‍ തുടങ്ങി Read More …

വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനെത്തിച്ച മയക്കുമരുന്നു ശേഖരം പിടികൂടി

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി എത്തിച്ച അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടു പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റില്‍. മാരക മയക്കുമരുന്നായ മെറ്റാ ആംഫീറ്റമീന്‍ മയക്കുമരുന്നുമായി എടവണ്ണ വാളപറമ്പന്‍ അബ്ദുള്‍ ജസീല്‍ (24) മഞ്ചേരി പുല്‍പ്പറ്റ അരിമ്പ്രത്തൊടിയില്‍ മുഹമ്മദ് ജുനൈദ്(25) എന്നിവരെയാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 5 ലക്ഷത്തോളം വില വരുന്ന Read More …

ഒള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിര്‍വ്വഹിക്കുക-സമസ്ത

ചേളാരി- ബലിപൊരുന്നാള്‍ ഒള്ഹിയ്യത്ത് കര്‍മ്മം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നിര്‍വ്വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒള്ഹിയ്യത്ത് കര്‍മ്മം ഒഴിവാക്കി അതിനുവേണ്ടി കരുതിവെച്ച പണം മറ്റ് മാര്‍ഗത്തില്‍ വിനിയോഗിക്കണമെന്ന ചിലരുടെ Read More …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത് അരീത്തോട് വച്ച് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റുഎടരിക്കോട് സ്വദേശിയായ രാജുവിന്റെയും രാധാ കണ്ണിയുടേയും മകന്‍ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വരികയായിരുന്ന Read More …