ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ന്യൂദല്‍ഹി: കോവിഡ് മുക്തരാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നു. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നു. മഹാമാരി പടര്‍ന്നു പിടിക്കുമ്പോഴും ഇന്ത്യയിലെ ചില കണക്കുകള്‍ ആശ്വാസം പകരുന്നതാണ്.രോഗമുക്തി നേടുന്നവരുടെ നിരക്ക് 63.13 ശതമാനവും കോവിഡ് മൂലമുള്ള മരണനിരക്ക് 2.41 ശതമാനവുമാണ്. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തു വിട്ട കണക്കുകള്‍ Read More …

മലപ്പുറത്ത് 61 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 52 പേര്‍ Read More …

തിരുവനന്തപുരത്ത് കൂടുതല്‍ കോവിഡ് കേസുകള്‍

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 46 പേര്‍ക്ക് Read More …

സ്വപ്്‌ന സുരേഷ് ജാമ്യാപേക്ഷ നല്‍കി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്്‌ന സുരേഷ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ തനിക്ക് ബന്ധമില്ലെന്നും രാഷ്ട്രീയ നേട്ടത്തിനായി ചിലര്‍ തന്നെ ബലിയാടാക്കുകയുമാണെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം താന്‍ വാങ്ങുകയോ കൈകാര്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും സ്വപ്്‌ന പറഞ്ഞു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് എന്‍.ഐ.എ അന്വേഷണം Read More …

പപ്പരാസികളെ പറ്റിച്ച് എന്‍.ഐ.എയുടെ രഹസ്യനീക്കങ്ങള്‍

തിരുവനന്തപുരം: സ്വപ്്‌ന സുരേഷിന് പുറകെ കാമറയുമായി പറന്ന മാധ്യമപ്രവര്‍ത്തകരെ ഇരുട്ടിലാക്കി എന്‍.ഐ.എയുടെ സ്വര്‍ണക്കടത്ത് അന്വേഷണത്തിന് പുതിയ രീതി. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്ത് നടന്ന സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാതെയാണ് എന്‍.ഐ.എ മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളില്‍ വിവരങ്ങള്‍ പുറത്തു വരുന്നത് കേസുമായി ബന്ധപ്പെട്ടവര്‍ രക്ഷപ്പെടാന്‍ സഹായിച്ചേക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.കേസിലെ Read More …

കോവിഡ് വാക്‌സിന്‍: ശുഭപ്രതീക്ഷകള്‍ നല്‍കി ഓക്‌സ്‌ഫോഡ്

ലണ്ടന്‍: ലോകത്താകമാനം പടര്‍ന്നു കയറുന്ന കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ നിന്ന് ശുഭകരമായ വാര്‍ത്ത. സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സുരക്ഷിതവും വിജയകരവുമാണെന്ന് അധികര്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. 1077 പേരില്‍ പരീക്ഷിച്ചു. ഇവരില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കാന്‍ മരുന്നിനായി എന്നാണ് സര്‍വ്വകലാളായുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും വാക്‌സിന്റെ വ്യാപകമായ ഉപയോഗത്തിന് Read More …

സഫ ജ്വല്ലറി ഷോറൂം മലപ്പുറത്ത് തുറന്നു

മലപ്പുറം- സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂം മലപ്പുറം കിഴക്കേതലയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷോറോമിനോടനുബന്ധിച്ചുള്ള കോസ്മെഡിക്സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി. നിര്‍വ്വഹിച്ചു. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയും നിര്‍വ്വഹിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് Read More …

കേരളത്തെ ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രിയാക്കി സി.പി.എം.മാറ്റി: കെ.കെ.സുരേന്ദ്രന്‍

മലപ്പുറം:ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളത്തെ ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി ആക്കി കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സി.പി.എം മാറ്റിയെന്ന് ബി.ജെ.പി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ.കെ സുരേന്ദ്രന്‍ പറഞ്ഞു.സ്വര്‍ണകള്ളകടത്തുകാരുടെ സൈ്വര വിഹാര കേന്ദ്രമായി കേരളത്തെ മാറ്റി. ജനങ്ങളുടെ വായമൂടി കെട്ടി തീവെട്ടിക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്.പി.എസ്. സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടന്‍സി വഴി പിന്‍വാതില്‍ നിയമനം നടത്തുകയാണ് സര്‍ക്കാര്‍ Read More …