ബോളിവുഡിലെ പ്രമുഖര്‍ കോവിഡ് ഭീഷണിയില്‍

മുംബൈ: ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ കോവിഡ് ഭീഷണിയിലായത് സിനിമാമേഖലയെയും ആരോഗ്യരംഗത്തെയും ആശങ്കയിലാക്കുന്നു. പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍,ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കും അനുപം ഖേറിനും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.അനുപം ഖേറിന്റെ കുടുംബാംഗങ്ങളും രോഗബാധിതരാണ്.അമിതാഭ് ബച്ചനും കുടുംബവും മുംബൈയിലെ നാനാവാതി അശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല.അനുപം Read More …

മുതുകാട് ചോദിക്കുന്നു; കേരളം ഭ്രാന്തലയമോ?

തിരുവനന്തപുരം: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും മലയാളികളുടെ ജാഗ്രതകുറവ് കണ്ട് നിരാശനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കടമെടുക്കുകയാണ്, സ്വാമിവിവേകാനന്ദന്റെ വാക്കുകള്‍-കേരളം ഭ്രാന്താലയമോ?കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ ജനോപകാരപ്രദമായ വീഡിയോകള്‍ മലയാളികള്‍ക്ക് നല്‍കിയ മുതുകാടിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ മലയാളിയുടെ ജാഗ്രതകുറവിനെ കുറിച്ചുള്ള നിരാശകളുണ്ട്. രോഷവുമുണ്ട്.എല്ലാ പിടിവിട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ ആരും ആരുപറഞ്ഞാലും കേള്‍ക്കാത്ത Read More …

രാജസ്ഥാനില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന്

ന്യുദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുള്ള എം.എല്‍.എ മാരില്‍ ചിലരെ കുതിക്കച്ചവടത്തിലൂടെ കൂറുമാറ്റുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബി.ജെ.പി. രാജസ്ഥാന്‍ സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട്.കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 25 കോടി രൂപവരെ ബി.ജെ.പി.വാഗ്്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്്‌ലോട്ട് Read More …

പ്ലാസ്മ തെറാപ്പിയിലൂടെ അജിത് കോവിഡ് മുക്തനായി

മലപ്പുറം:പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തനായ ആള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കു മടങ്ങി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുള്‍ ലത്തീഫുമാണ് അജിത്തിനു പ്ലാസ്മ നല്‍കിയത്. ഇരുവരും അജിത്തിനെ യാത്രയയക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് പുതുജീവന്‍ നല്‍കിയ പ്ലാസ്മ ദാതാക്കള്‍ക്ക്് നന്ദി പറഞ്ഞാണ് Read More …

സ്വപ്്‌നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലെത്തിക്കും

ബംഗളൂരു: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സിലേറ്റ് വഴി സ്വര്‍ണക്കടത്ത് നടന്ന കേസില്‍ ആരോപണവിധേയരായ സ്വപ്്‌ന സ്വരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും.ശനിയാഴ്ച രാത്രിയാണ് ഇരുവരെയും ബംഗളുരുവിനെ ബി.ടി.എം.ലേഔട്ട് ഹോട്ടലില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഇരുവരെയും കൊച്ചിയിലെത്തിക്കും. വിമാനമാര്‍ഗം ഇവരെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി ഇരുവരും ഒളിവിലാണ്. സ്വപ്്‌നയുടെ Read More …

ഈരാറ്റിങ്ങല്‍ ശ്രീകണ്ഠന്‍ അന്തരിച്ചു

തൃത്താല: പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിയായ പാക്കനാരുടെ ഈരാറ്റിങ്ങല്‍ കോളനിയിലെ കാരണവര്‍ ശ്രീകണ്ഠന്‍ (83) അന്തരിച്ചു. തൃത്താല കുമ്മട്ടിക്കാവില്‍ നടന്നു വരാറുള്ള പാക്കനാര്‍ തോറ്റത്തിന്റെ പ്രധാനസൂക്ഷിപ്പുകാരില്‍ ഒരാളായിരുന്നു. മുന്‍ഗാമികളില്‍ നിന്ന് വാമൊഴിയായി സിദ്ധിച്ച പാക്കനാര്‍ തോറ്റം കുമ്മട്ടിക്കാവ് പൂരത്തിന് അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠനാണ്. പൂരത്തിന് അവതരിപ്പിക്കുന്ന അപൂര്‍വ്വമായ വേഷവിധാനങ്ങളുടെ അചാരത്തെ കുറിച്ചും ചമയങ്ങളെ കുറിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്നു. തൃത്താലയിലെ Read More …

സ്വപ്്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്്‌നസുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി. അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ എന്‍.ഐ.എ തയ്യാറാക്കിയ പ്രഥമവിവര റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് സ്വപ്്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ സൗമ്യ നല്‍കിയ മൊഴി അനുസരിച്ച് സ്വപ്്‌ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ട്. സരിത്ത് നേരത്തെ അറസ്റ്റിലായിരുന്നു.സ്വപ്്‌നക്കു വേണ്ടി അന്വേഷണ ഏജന്‍സികള്‍ തെരച്ചില്‍ Read More …

കടലിന്റെ മക്കള്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സ്‌നേഹകവചം

തൃശൂര്‍: മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടിന്റെ കവചമൊരുക്കി ലയണ്‍സ് ക്ലബ്ബ്.ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡിയും ഗുരുവായൂര്‍ ടെമ്പിള്‍ സിറ്റി ലയണ്‍സ് ക്ലബ്ബും വാടാനപ്പള്ളി ലയണ്‍സ് ക്ലബ്ബും മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് മഴക്കോട്ടുകള്‍ വിതരണം ചെയ്തത്.ചാവക്കാട് പുത്തന്‍കടപ്പുറം മത്സ്യഫെഡ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങ് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ടെമ്പിള്‍ Read More …