എ​സ്‌എ​സ്‌എ​ല്‍​സി പരീക്ഷ മാ​ര്‍​ച്ച്‌ 10 മു​ത​ല്‍ 26 വ​രെ

തിരുവനന്തപുരം: 2020ലെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടത്തും. ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത്.

ദളിത് പെണ്‍കുട്ടികളുടേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകം: എം.ടി രമേശ്

തിരുവനന്തപുരം•വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ല, മറിച്ച്‌ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളപിറവി ദിനമായ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. രാവിലെ ഒന്‍പത് മുതല്‍ Read More …

കത്തിയമര്‍ന്ന 108 ആംബുലന്‍സില്‍നിന്ന് രോഗിയെ രക്ഷിച്ച സൈഫുദ്ദീന് സ്ഥിരനിയമനം

കോഴിക്കോട്: ആലപ്പുഴ ചമ്ബക്കുളത്ത് 108 ആംബുലന്‍സിന് തീപ്പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രോഗിയെ രക്ഷിച്ച എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൈഫുദ്ദീന് സ്ഥിരനിയമനം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ ക്വാളിറ്റി അസിസ്റ്റന്റ്(നഴ്‌സിങ്) എന്ന തസ്തിക സൃഷ്ടിച്ചാണ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ സൈഫുദ്ദീന് സ്ഥിരംനിയമനം നല്‍കുന്നതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് Read More …

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന;യുവാവ് അറസ്റ്റില്‍

തിരുവല്ല : സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍.ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നും കുമ്ബനാട് കരീലമുക്ക് മൈലാടുംപാറയില്‍ മോനിച്ചനെ(45) യാണ് ഷാഡോ പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കമാണ് പ്രതിയെ പിടികൂടിയത് . 20 കഞ്ചാവ് Read More …

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ആഭ്യന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായത്. 28,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,555 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മാവോയിസ്റ്റ് വേട്ട: രമയുടെ ശരീരത്തില്‍ അഞ്ച് തിരകള്‍, തലയില്‍ ഉള്‍പെടെ വെടിയേറ്റ മുറിവുകള്‍

കോഴിക്കോട്: തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട രമയുടെ ശരീരത്തില്‍ നിന്ന് അഞ്ച് തിരകള്‍ കണ്ടെടുത്തു. കൂടാതെ ഇവരുടെ തലയിലുള്‍പെടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ട്. രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. അരവിന്ദിന്റേയും മണിവാസകന്റേയും പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി. അതിനിടെ കീഴടങ്ങാന്‍ വന്ന മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നതെന്ന വെളിപെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ Read More …

നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയാണിത്.

സൗദിയില്‍ ശക്തമായ കാറ്റും മഴയും; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

റിയാദ്:  സൗദിയില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദി പട്ടണമായ ഹഫറുല്‍ ബാതിനിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് സൗദിയില്‍ അരമണിക്കൂറിലേറെ നീണ്ട ശക്തമായ കാറ്റും മഴയും ഉണ്ടായത്. ദുരിതത്തെ തുടര്‍ന്ന് മഴവെള്ളപ്രവാഹമുണ്ടാകുകയും വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ചെയ്തു. വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരസ്യേബാര്‍ഡുകളും Read More …