ഫാക്ടില്‍ വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്‌ട്) വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, എച്ച്‌.ആര്‍., മെറ്റീരിയല്‍സ്, ലീഗല്‍) 10, അസിസ്റ്റന്റ് കമ്ബനി സെക്രട്ടറി 1, മെഡിക്കല്‍ ഓഫീസര്‍ 1, ഡെപ്യൂട്ടി, അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്) 12, ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍, ഹിന്ദി) 13, Read More …

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വന്‍ അപകടം; 70 പേര്‍ മരിച്ചു

ട്രിപോളി;ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി വന്‍ അപകടം. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ച പുറപ്പെട്ട ബോട്ടാണ് മെഡിറ്ററേനിയന്‍ കടലിന്റെ തീര പ്രദേശമായ ടുണീഷ്യയില്‍ വച്ച്‌ മറിഞ്ഞത്. അപകടത്തില്‍ 70 പേര്‍ മരണപ്പെട്ടു. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് വ്യക്തമല്ലാത്തതിനാല്‍ ഇനിയും മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും Read More …

പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ ബെഹ്‌റ ദുബായിലേക്ക്

തിരുവനന്തപുരം: ദുബായ് പൊലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം കണ്ടു പഠിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പാലക്കാട് കെ.എ.പി II ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയ്‌ക്കൊപ്പമാണ് ഡി.ജി.പിയുടെ ദുബായ് യാത്ര. ദുബായില്‍ പൂര്‍ണമായും യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സാങ്കേതിക വിദ്യ മനസിലാക്കുന്നതിനാണ് യാത്രയുടെ ലക്ഷ്യം. മേയ് 18 മുതല്‍ 20 വരെയാണു യാത്ര. മാര്‍ച്ച്‌ 19 Read More …

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: നീലേശ്വരം സ്കൂളില്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമല്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും മന്ത്രി . സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. വിജയശതമാനം കൂട്ടാന്‍ ഒരു സമ്മര്‍ദ്ദവും സ്കൂളുകള്‍ക്ക് മേലിലില്ലെന്നും അധ്യാപകന്‍ ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ലെന്നും സി Read More …

ഫോനി കെടുത്തിയ വെളിച്ചം ഇനി കെഎസ്‌ഇബി തെളിയിക്കും: സംഘം ഒഡിഷയിലെത്തി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കേരള വൈദ്യുതി വകുപ്പ് രംഗത്ത്. കെഎസ്‌ഇബി ഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. 200 പേര്‍ ഉള്‍പ്പെടുന്ന ജീവനക്കാരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെഎസ്‌ഇബി ഒഡീഷയിലേക്ക് അയക്കുന്നത്. വ്യാഴാഴ്ചയാണ് Read More …

ശബരിമല വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റയും മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്റെയും ആവശ്യത്തെ സര്‍ക്കാര്‍ ഹൈകോടതിയില്‍ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കീഴ് കോടതികളില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 325 കേസുകള്‍ ഹര്‍ജിക്കാര്‍ക്കെതിരെയുണ്ട്. ഇത് റദ്ദാക്കാനായി ഒരു Read More …

ശല്യംചെയ്യുന്ന കാട്ടാനകള്‍ക്ക് ഇനി രക്ഷയില്ല; സുന്ദരിയും ആഗസ്ത്യനും ഉണ്ണികൃഷ്ണനും വയനാട്ടിലെത്തി

വയനാട്: കേരളത്തില്‍ ആദ്യമായി കുങ്കിയാന പരിശീലനത്തിന് വയനാട്ടില്‍ തുടക്കമായി.വനം വകുപ്പ് മുത്തങ്ങയില്‍ ആരംഭിച്ച പരിശീലന പരിപാടിയില്‍ കോട്ടൂര്‍ ആന ക്യാമ്ബില്‍ നിന്നും എത്തിച്ച ആനകളാണ് പരിശീലനം നേടുന്നത്. സംസ്ഥാന വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ആദ്യമായാണ് കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടക്കത്തില്‍ 2 കൊമ്ബന്‍മാരും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളെ പരിശീലിപ്പിക്കുന്നുണ്ട്. കേരളത്തിലെ വയനാട് ജില്ലയില്‍ സ്ഥിതി Read More …

രണ്ട് ശിഷ്യകളെ ലൈംഗികമായി പീഡിപ്പിചു; യോഗാ ഗുരു സ്വാമി ആനന്ദഗിരി ആസ്‌ത്രേലിയയില്‍ അറസ്റ്റില്‍

സിഡ്‌നി: ആസ്‌ത്രേലിയയില്‍ സ്വന്തം ശിഷ്യകളെ ലൈംഗികമായി പീഡിപ്പിച്ച യോഗാ ഗുരു അറസ്റ്റില്‍. ഇന്ത്യക്കാരനായ യോഗാ ഗുരുവും സ്വയം പ്രഖ്യാപിത ആത്മിയാചാര്യനുമായ സ്വാമി ആനന്ദ് ഗിരിയാണ് സിഡ്‌നിയില്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സിഡ്‌നിയില്‍ ആത്മീയ പ്രഭാഷണത്തിനെത്തിയ ആനന്ദ് ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. 2016ലും 2018ലുമായി രണ്ട് ശിഷ്യകളെ ഇയാള്‍ പീഡിപ്പിച്ചതായാണ് പരാതി. Read More …