കാര്‍ഷിക വായ്പാ മൊറട്ടോറിയം; അനുകൂല പരാമര്‍ശം നല്‍കിയെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അനുകൂല നിലപാടുമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മൊറട്ടോറിയം കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് അനുകൂല ശുപാര്‍ശ നല്‍കിയത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാര്‍ച്ച്‌ അ‍ഞ്ചിന് Read More …

സ്വ​ര്‍​ണ വി​ല : പ​വ​ന് 120 രൂ​പ കൂടി

കൊ​ച്ചി: ഇ​ന്ന് സ്വ​ര്‍​ണ വി​ല കൂ​ടി. പ​വ​ന് 120 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. പ​വ​ന് 23,720 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 2,965 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മൃതദേഹം റോഡരികില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ രാവിലെ ഒമ്ബത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള Read More …

അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കും; ഒളിയമ്ബുമായി മുല്ലപ്പള്ളി

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്ബുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. അപ്രിയ സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേദനിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. അപ്രിയ സത്യങ്ങള്‍ തുറന്നുപറയേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ആ സമയത്ത് അത് തുറന്ന് പറയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു. Read More …

റഷ്യയിലെ ഏറ്റവും സമ്ബന്നയായ വനിത നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ സമ്ബന്നരിലെ പ്രമുഖ വനിത നതാലിയ ഫിലേവ(55) വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ സ്വകാര്യ വിമാനക്കമ്ബനിയായ സൈബീരിയ എയര്‍ലൈന്‍സി(എസ് 7)ന്റെ സഹ ഉടമയായിരുന്നു നതാലിയ. ഫോബ്‌സ് മാസികയുടെ 2018 ലെ റഷ്യയിലെ സമ്ബന്നകളുടെ പട്ടികയില്‍ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ Read More …

കെ. കെ രമയ്‌ക്കെതിരെ കേസ്

വടകര: ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമയ്‌ക്കെതിരെ കേസ് എടുത്തു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരായ കൊലയാളി പരാമര്‍ശത്തിന് എതിരെ നല്‍കിയ പരാതിയിലാണ് നടപടി. രമയ്‌ക്കെതിരെ കേസ് എടുക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം; ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉണ്ടന്നും അത് ഉണ്ടായാല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാതിരിക്കുവാന്‍ ഡല്‍ഹിയില്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. Read More …

തങ്കച്ചി കീഴടങ്ങാനെത്തി; ഉത്തരവിലെ സാങ്കേതികത്വം തടസമായി

ഇടമലയാര്‍ ആന വേട്ടക്കേസിലെ പ്രധാന പ്രതിയായ കല്‍ക്കത്തസ്വദേശി സിന്ധു എന്ന് വിളിക്കുന്ന തങ്കച്ചിക്ക് കോതമംഗലം കോടതിയില്‍ കീഴടങ്ങാന്‍ കഴിഞ്ഞില്ല. വനപാലകരോടൊപ്പം കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ തങ്കച്ചി എത്തിയെങ്കിലും കൊല്‍ക്കത്തയിലെ അഡീഷണല്‍ സിജെഎം കോടതിയുടെ ഉത്തരവിലെ സാങ്കേതികത്വം തടസമാകുകയായിരുന്നു. അതേസമയം കീഴടങ്ങുന്ന തങ്കച്ചി യെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി വനപാലകരും അന്വോഷണ ഉദ്യോഗസ്ഥരും എത്തിയിരുന്നു. Read More …