മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു; തെലങ്കാനയില്‍ ഭരണം പിടിക്കാന്‍ ഉറച്ച്‌ പാര്‍ട്ടി

ഹൈദരാബാദ്: ( 28.11.2018) മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസിന്റെ തലപ്പത്തെത്തുന്നു. തെലങ്കാനയില്‍ ഭരണം പിടിക്കണമെന്ന ഉറച്ച നിലപാടിലാണ് പാര്‍ട്ടി. ഇത്തവണ കോണ്‍ഗ്രസിന് തെലങ്കാനയില്‍ അഭിമാന പോരാട്ടം കൂടിയാണ്. 2014 ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് വിഭജിച്ച്‌ തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കുമ്ബോള്‍ ആന്ധ്രാപ്രദേശ് കൈവിട്ടാലും തെലങ്കാന പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ Read More …

കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു

കുവൈറ്റ് സിറ്റി:  ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണു മലയാളി മരണപ്പെട്ടു. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശനാണു മരണപ്പെട്ടത്. 52 വയസായിരുന്നു. ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ Read More …

സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് നിയന്ത്രണങ്ങള്‍. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനാണ് നിയന്ത്രണങ്ങള്‍. നടപ്പന്തല്‍ സന്നിധാനത്തിന്റെ ഹൃദയഭൂമിയാണെന്നും സമരഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അക്രമികള്‍ നാമം Read More …

മന്ത്രിയായി അധികാരത്തില്‍; കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു. ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍കുട്ടി മന്ത്രിയായത്. ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക. Read More …

രാജി നിരുപാധികം, പാര്‍ട്ടി പിളരില്ല- മാത്യു ടി തോമസ്

തിരുവനന്തപുരം: പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ്. ജലവിഭവ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയുക്തമന്ത്രി Read More …

ശബരിമലയില്‍ ജഡ്ജിയെ അപമാനിച്ചു; പൊലീസിനെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍ ജഡ്ജി വിസമ്മതിച്ചതിനാല്‍ കേസെടുത്തില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും ശബരിമല ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; അറസ്റ്റ് ചെയ്ത ആറു പ്രതികളില്‍ 14 ഉം 17 ഉം വയസുള്ള കുട്ടികളും

മംഗളൂരു: കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാള്‍ സ്വദേശിനിയാണു മംഗളൂരു പനമ്ബൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. Read More …

കെഎം ഷാജിയ്ക്ക് ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിയ്ക്ക് സ്‌റ്റേ അനുവദിച്ചു. സുപ്രീംകോടതിയാണ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്. തുടര്‍ന്ന് കെഎം ഷാജിയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം, എന്നാല്‍ വോട്ട് ചെയ്യാനാകില്ല. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും കോടതി അറിയിച്ചു. അപ്പീല്‍ തീരുമാനം വരുന്ന വരെയാണ് തീരുമാനം. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍, എം. ആര്‍ Read More …