നിയമസഭയിലുണ്ടായ ബഹളം; എംഎല്‍എമാര്‍ക്ക് താക്കീത് നല്‍കി ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭയിലുണ്ടായ ബഹളത്തില്‍ എംഎല്‍എമാരെ വിമര്‍ശിച്ച് ഗവര്‍ണറുടെ കത്ത്. ജനങ്ങള്‍ സമ്മേളനം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പ്രതിഷേധം സഭാ നടപടികളെ ബാധിക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ച് സ്പീക്കര്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. Read More …
