Category: Latest News
ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് ആന്റണി
ശബരിമല കലാപത്തിന്റെ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ബിജെപിക്ക് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വിവേകവും പക്വതയുമുണ്ടായിരുന്നെങ്കില് ബിജെപിക്ക് ഇങ്ങനെ അവസരം നല്‍കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കലാപത്തില്‍ ബിജെപി കൂട്ടുപ്രതിയാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
യുഎ ഇയില്‍ കനത്ത മഴ; വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ച് സ്കൂള്‍ അധികൃതര്‍
ഷാര്‍ജ: യു എ ഇയില്‍ കനത്ത മഴ. ഷാര്‍ജയിലെ നിരവധി സ്കൂളുകള്‍ ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളെ വീടുകളിലേയ്ക്ക് മടക്കി അയച്ചു. പലയിടത്തും വെള്ളം പൊങ്ങിയ നിലയിലാണ്. രാവിലെ പത്തരയോടെ തന്നെ ദുബൈയിലേയും ഷാര്‍ജയിലേയും പല സ്കൂളുകളും രക്ഷിതാക്കള്‍ക്ക് എസ് എം എസ് വഴി സന്ദേശമയച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കുട്ടികളെ വീടുകളിലേയ്ക്ക് അയക്കുകയാണെന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തുന്ന രക്ഷിതാക്കള്‍ ഉടനെ Read More …
തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുന്നു: പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഒരു ഉറുമ്ബിനെ പോലും നോവിക്കാത്ത തന്നെയും കേസില്‍ ഉള്‍പ്പെടുത്തി വേട്ടയാടുകയാണെന്ന് പി.എസ് ശ്രീധരന്‍പിള്ള. ദൈവ വിശ്വാസിയായ താന്‍ എല്ലാം ദൈവത്തിലാണ് അര്‍പ്പിക്കുന്നതെന്നും അക്രമത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെന്നും തങ്ങളുടെ ആയുധം ശരണം വിളിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് പൗരന്മാര്ക്ക് നീതി നല്‍കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരോട് അനീതി കാണിക്കുന്നത്. Read More …
കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച
തിരുവനന്തപുരം: ജെഡി-എസിന്റെ നിയുക്തമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. അതിനു മുന്‍പായി പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് Read More …
ശശിക്കെതിരായ നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി
സുക്മയില്‍ സുരക്ഷാസേന എട്ടു മാവോയിസ്റ്റുകളെ വധിച്ചു
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിസ്താരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിനുള്ളില്‍നിന്ന് എട്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ഡിസ്ട്രിക്റ്റ് റിസേര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെന്നും പോലീസ് അറിയിച്ചു. മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ Read More …
ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ കാട്ടുതീ ; നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ ക്യൂന്സ്ലാന്ഡ് സംസ്ഥാനത്ത് നാശം വിതച്ച് കാട്ടുതീ പടരുന്നു. സംഭവത്തെ തുടര്‍ന്ന് നൂറിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ ബ്രിസ്ബേനില്‍ രണ്ടു വീടുകള്‍ അഗ്നിക്കിരയായി. കാട്ടുതീയെ തുടര്‍ന്ന് പലസ്ഥലത്തും കനത്ത ചൂട്കാറ്റ് വീശുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. രണ്ടാഴ്ച്ച മുന്‍പ് വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീ പടര്‍ന്നിരുന്നു. 85 പേര് സംഭവത്തില്‍ മരിച്ചിരുന്നു. Read More …
