നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കും ; ബെന്നി ബെഹനാന്‍

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് രാജാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. നിരോധനാജ്ഞ ലംഘിക്കണോയെന്നത് കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും സിപിഐഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിച്ച്‌ ഭക്തര്‍ക്ക് സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നാമജപ പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ പ്രതിഷേധക്കാരുടെ നാമജപം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ നാമജപവുമായി എത്തിയത് ശബരിമലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. മണിയാറിലെ കെഎപി ക്യാംപില്‍ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയില്‍ Read More …

സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടല്ല; വ്യക്തമാക്കി ശ്രീധരന്‍പിള്ള രംഗത്ത്

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായിട്ടുള്ളതല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരെന്നും ആ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതിനായിട്ടാണ് കോടിക്കണക്കിനാളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നതെന്നും അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ, പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ക്കു ക്യൂ, പ്രത്യേക ദിവസം ദര്‍ശനം: സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ തേടണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ, പ്രത്യേക ദിവസം ദര്‍ശനം എന്നീ മാര്‍ഗങ്ങള്‍ പരിശോധിക്കാവുന്നതാണെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ ഹര്‍ജിയില്‍ അഡ്വക്കറ്റ് ജനറലിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് കോടതിയുടെ പ്രതികരണം. ശബരിമലയില്‍ പല Read More …

ശബരിമല; ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കി. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ശബരിമലയിലേക്ക് ഓരോ ദിവസവും പ്രവര്‍ത്തകരെ അയയ്ക്കണം; ബിജെപി സര്‍ക്കുലര്‍ പുറത്ത്

ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അയയ്ക്കാനാണ് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍റെ പേരിലാണ് സര്‍ക്കുലര്‍. ബിജെപി കേരളം എന്ന തലക്കെട്ടില്‍ നവംബര്‍ 17-നാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. Read More …

ശബരിമലയില്‍ പോകാന്‍ സുരക്ഷ വേണം: മൂന്ന് യുവതികള്‍ പ്രസ്ക്ലബില്‍, പുറത്ത് സംഘര്‍ഷാവസ്ഥ

കൊച്ചി: വിശ്വാസിയെന്ന നിലയിലാണ് മാലയിട്ടതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കണ്ണൂര്‍ സ്വദേശിനി രേഷ്‌മാ നിഷാന്ത് പറഞ്ഞു. മലചവിട്ടാന്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെയും പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ ഉറപ്പായും സന്നിധാനത്തേക്ക് പോകുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമലയില്‍ പോകാന്‍ മാലയിട്ട മറ്റ് രണ്ട് യുവതികളുമായി എറണാകുളം പ്രസ് ക്ലബില്‍ Read More …

ശബരിമല: യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് ഏകോപന സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം ശബരിമലയിലേക്ക് പോകും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് ഉമ്മന്‍ ചാണ്ടിയും സംഘവും എത്തുന്നത്. തുടര്‍ന്നാവും യുഡിഎഫിന്‍റെ അടുത്ത നീക്കമുണ്ടാകുക. ശബരിമലയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ Read More …