ഹജ്ജ് അപേക്ഷ സമര്‍പ്പണം ഡിസംബര്‍ 12 വരെ നീട്ടി

കൊണ്ടോട്ടി:  ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബര്‍ 12വരെ നീട്ടി. ശനിയാഴ്ച്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മറ്റിയോഗത്തിന് ശേഷമാണ് തീയതി നീട്ടിയത്. കഴിഞ്ഞ മാസം 18ന് ആരംഭിച്ച അപേക്ഷ സ്വീകരണം ശനിയാഴ്ച്ചവരെയായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഉള്‍പ്പടെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഈവര്‍ഷം ഹജ്ജ് അപേക്ഷകള്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനുളള സമയം അനുവദിക്കുകയായിരുന്നു. ഡിസംബര്‍ 12ന് വൈകുന്നേരം Read More …

ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി

റാന്നി : ശബരിമല ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന രേഷ്മ നിശാന്ത് പിന്മാറി. ഇന്ന് 4.30നുള്ള ട്രെയിനിന് പോകുവാനാണ് തീരുമാനിച്ചിരുന്നത്. സംരക്ഷണം നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു.

പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

റാന്നി: ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് തിരുവല്ല കോടതിയില്‍ അല്‍പ്പ സമയത്തിനകം ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ ശേഷം ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുവാദം നല്‍കി. പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി Read More …

ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു; അയ്യപ്പനെ കണ്ട ശേഷമേ മടങ്ങു

റാന്നി: അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികല പൊലീസ് സ്റ്റേഷനില്‍ ഉപവാസം ആരംഭിച്ചു.ശബരിമലയിലെത്തി അയ്യപ്പനെ കണ്ട ശേഷം മാത്രമേ മടങ്ങു എന്ന നിലപാടിലാണ് അവര്‍. അതിന് അവസരമൊരുക്കണമെന്ന് ശശികല പൊലീസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഉപവാസം തുടരുമെന്നാണ് ശശികല പറയുന്നത്. ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ശശികലയുടെ Read More …

സ്റ്റേഷന്‍ ജാമ്യം അംഗീകരിക്കില്ല; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല

പത്തനംതിട്ട: സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ശശികല ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സ്റ്റേഷനകത്ത് ശശികല Read More …

വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണോ?; എം ടി രമേശ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് എം ടി രമേശ് രംഗത്ത്. ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്നത് ഒരു ഭക്തന്റെ അവകാശമാണ്. വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണ് മുഖ്യമന്ത്രി നല്‍കുന്നതെങ്കില്‍ വിശ്വാസികള്‍ കടലിളകി വരുമെന്നും എം ടി രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് Read More …

ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും; 7 പേരെ തിരിച്ചയച്ചു

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ പൊലീസ് നിര്‍ദേശം. സംശയം തോന്നിയ 7 പേരെ പൊലീസ് തിരിച്ചയച്ചു. ഇതിനിടെ ശബരിമലയിലെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്താന്‍ ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു എന്നും കേന്ദ്ര സേനയെ ഇറക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള Read More …

കാലിഫോര്‍ണിയ കാട്ടുതീ; ആയിരത്തിലേറെപ്പേരെ കാണാനില്ല

കാലിഫോര്‍ണിയ: കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 52,000 പേരാണ് അഭയാര്‍ഥിക്യാമ്ബിലെത്തിയിട്ടുള്ളത്. ബന്ധുവീടുകളിലും ഹോട്ടലുകളിലും വാള്‍മാര്‍ട്ട് പാര്‍ക്കിങ് പ്രദേശത്തും അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ Read More …