Category: Latest News
കരുതല്‍ തടങ്കലിലാക്കുമെന്ന് മുന്നറിയിപ്പ്; രാഹുല്‍ ഈശ്വര്‍ മടങ്ങി
പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്ബടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Read More …
മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു
ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; രാഷ്ട്രീയക്കളി ആരംഭിച്ച് പിഎസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നിയന്ത്രണവും ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയുടെ അറസ്റ്റും എതിര്‍ത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് രാക്ഷസസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ആചാരഅനുഷ്ഠാനങ്ങള്‍ പ്രകാരം ദര്‍ശനം നടത്താനെത്തിയ ശശികലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തിന്റെ പേരിലാണ് നിഷേധിച്ചതെന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു. ഭരണഘടനാനുസൃതമായ Read More …
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡിയായെന്ന് രവി ശാസ്ത്രി
ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ടീം റെഡിയായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമിലേക്ക് ഇനി പുതിയ ആളെ എടുക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പിന് മുന്‍പായി ഇനി 13 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ ടീമിനെ ലോകകപ്പിലും നിലനിര്‍ത്തും. ഇനി കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. ആര്‍ക്കും നിലവില്‍ Read More …
പ്രതിഷേധക്കാരെ ഭയന്നല്ല മടങ്ങുന്നത്; ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ താല്‍പര്യമില്ലാത്തുകൊണ്ടുമടങ്ങുന്നു
തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്
സുബ്രതോ കപ്പ്, സെമിയില്‍ നാളെ കേരളം അഫ്ഗാനിസ്താന് എതിരെ
സുബ്രതോ കപ്പ് ഫൈനല്‍ എന്ന ലക്ഷ്യത്തോടെ കേരളം നാളെ ഇറങ്ങും. അണ്ടര്‍ -17 വിഭാഗത്തിന്റെ സെമിയില്‍ അഫ്ഗാനിസ്ഥാനെയാണ് കേരളം നേരിടുക. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ചേലേമ്ബ്ര എന്‍.എന്‍.എം.എച്ച്.എസ്സ്.എസ്സ് സ്കൂളാണ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ റിലയന്‍ യൂത്ത് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ചേലേമ്ബ്ര സ്കൂള്‍ സെമിയിലേക്ക് കടന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഇസ്‌തികാല്‍ സ്കൂള്‍ ആണ് ചേലേബ്രയുടെ Read More …
