യു ഡി എഫ് നഗരസഭ നിര്‍മിച്ച ഇടത്താവളം ഉദ്ഘാടനം ചെയ്തത് കെ പി ശശികല
കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഉടന്‍ കെ പി ശശികല ഉദ്ഘാടനം ചെയ്തത് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഇടത്താവളം. നഗരസഭയുടെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ഇടത്താവളത്തിന് നഗരസഭ വഴി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയിട്ടുള്ളതാണ്. ശനിയാഴ്ച വൈകിട്ട് തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുമ്ബാകെ പോലീസ് ഹാജരാക്കിയ ശശികലയ്ക്ക് ജാമ്യം നല്‍കിയിരുന്നു. Read More …
