മുഖ്യമന്ത്രിയും സംഘവും എറണാകുളത്ത്; ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: കനത്തമഴയും വെള്ളപ്പൊക്കവും നാശം വിതച്ച എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്ബുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും എത്തി. ജനങ്ങ‍ളില്‍ നിന്ന് പരാതി സ്വീകരിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നു Read More …

കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കല്ലേറ്റുംകര:  കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കല്ലേറ്റുംകര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ സെയ്തുവിനെ (60)യാണ് എക്സൈസ് സി ഐ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണത്തോടനുബന്ധിച്ച്‌ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനു മുമ്ബും സെയ്തു Read More …

പ്രളയദുരന്തം: പ്രവാസികളുടെ സഹായം തേടി

തിരുവനന്തപുരം: പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. മുമ്ബൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. Read More …

ആശങ്കയൊഴിഞ്ഞു; നെടുമ്ബാശേരിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍

കൊച്ചി: ആശങ്കകള്‍ ഒഴിഞ്ഞതോടെ നെടുന്പാശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തി. പ്ര​ള​യ ഭീ​ഷ​ണി വി​മാ​ന​ത്താ​വ​ള​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഹ​ജ് സ​ര്‍​വീ​സ് മു​ട​ങ്ങി​യ​തു​മൂ​ലം കാ​ത്തു​കി​ട​ന്ന 410 ഹാ​ജി​മാ​രെ ഇ​ന്നു രാ​വി​ലെ 8.30ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ യാത്രയാക്കി. ഇ​തോ​ടെ ഹ​ജ് വി​മാ​ന സ​ര്‍​വീ​സും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടു​ണ്ട്. ചെ​ങ്ക​ല്‍​തോ​ട്ടി​ല്‍​നി​ന്നും ഓ​വു​ചാ​ലു​ക​ള്‍ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ഭാ​ഗ​ത്തേ​യ്ക്കു Read More …

ഇസ്രായേല്‍ -പലസ്തീന്‍ സംഘര്‍ഷം രൂക്ഷം;ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍

ഇസ്രായേല്‍: ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കരാറുമായി സഹകരിക്കുമെന്ന ഹമാസിന്റെ നിലപാടിനെ തള്ളി ഇസ്രായേല്‍. യുദ്ധം അവസാനിപ്പിക്കാന്‍ ആരുമായും കരാറിലേര്‍പ്പെട്ടിട്ടില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ശക്തമായ വ്യോമാക്രമണവും വെടിവെപ്പുമാണ് ഇസ്രായേല്‍ സൈന്യം നടത്തുന്നത്. ഹമാസിനുനേരെ നടത്തുന്ന ആക്രമണത്തില്‍ കഴിഞ്ഞ Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി; കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ്‌ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്. കന്യാസ്ത്രീ താമസിച്ചിരുന്ന കോണ്‍വെന്റിലാണ് പൊലീസ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്. പഞ്ചാബ് പൊലീസിനൊപ്പമാണ് കേരള പൊലീസ് സംഘം ഇവിടെ എത്തിയത്. ഇതിനുശേഷം ബിഷപ് ഹൗസിലേക്കു പോകുന്നതാണ്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസ് ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നാണ് Read More …

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ചില അവസരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലേക്ക് ഉയരാന്‍ സാധ്യയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്‍കി. അറബി കടലിന്‍റെ മധ്യഭാഗത്തും, തെക്ക്-പടിഞ്ഞാറ് ഭാഗത്തും, കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നുമാണ് Read More …

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം നല്‍കും; ക്യാമ്ബുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം: മുഖ്യമന്ത്രി

വയനാട്:  മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദദ്ദേഹം. ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് Read More …