ശക്തമായ മഴയ്ക്കും കാറ്റിനും കേരളത്തില്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. വയനാട്ടില്‍ ശക്തമായ മഴ തുടരുകയാണ്.ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ട് എന്ന്കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് . ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മുന്‍ വയനാട് കളക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയില്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത നിരവധി സ്ടലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .അതോടൊപ്പം Read More …

മലപ്പുറത്ത് മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് പെരുങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തി.

വീട്ടിനുള്ളില്‍ വെള്ളം കയറി; കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെയും കുടുംബത്തെയും മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: കനത്ത മഴയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മാറ്റിപാര്‍പ്പിച്ചു. സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുടുംബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറിയ Read More …

സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന : വന്‍ ക്രമക്കേട്

റിയാദ്: സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ എട്ട് മാസത്തോളമായി വനിതാ കച്ചവട സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണം നിലവില്‍ വന്നത്. സ്ത്രീകളുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. Read More …

കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് 6 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; സംസ്ഥാനത്താകെ 6 മരണം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം കൈതക്കൂണ്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. എടവണ്ണയിലും ഒമാനൂരും ഇന്ന് മണ്ണിടിച്ചില്‍ ഉണ്ടായി.   പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികളുമായി കടലില്‍ കുടുങ്ങി. ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കുന്നു. Read More …

കുഞ്ഞുങ്ങള്‍ക്കൊപ്പം കൊതുകുവലയ്ക്കുള്ളില്‍ സുഖമായി കിടന്നുറങ്ങി പുലിക്കുട്ടിയും!!

നാസിക്: കൊതുകുവലയ്ക്കുള്ളില്‍ കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തിയ അമ്മ തിരിച്ചവന്നപ്പോള്‍ കണ്ടത് പുലിക്കുട്ടിയെ. കുഞ്ഞുങ്ങള്‍ക്കൊപ്പം സുഖമായി കിടന്നുറങ്ങുകയായിരുന്നു പുലിക്കുട്ടി. മഹാരാഷ്ട്രയിലുള്ള നാസിക് ജില്ലയിലെ ദമാന്‍ഗൗണിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ്‌ സംഭവം. കുഞ്ഞുങ്ങളുടെ അടുത്ത് എത്തിയപ്പോഴാണ് മനീഷ ബദ്രേ എന്ന വീട്ടമ്മ തന്റെ മക്കള്‍ക്കൊപ്പം ഉറങ്ങുന്നു പുലിക്കുട്ടിയെ കണ്ടത്. കുട്ടികളെ പുറത്ത് എത്തിച്ച ശേഷമാണ് പുലിക്കുട്ടിയെ കൊതുകുവലക്കുള്ളില്‍ നിന്ന് മാറ്റിയത്. Read More …

കുവൈറ്റില്‍ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പാസ്‌പോര്‍ട്ട് പരിഷ്‌കരണം അവസാനഘട്ടത്തിലേക്ക് . ഇതുവരെ 1.29 ദശലക്ഷം ബയോ മെട്രിക് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതായി ജനറല്‍ എമിഗ്രഷന്‍ വിഭാഗം ഉപമേധാവി കേണല്‍ ഖാലിദ് അല്‍ ബഹ്‌വ പറഞ്ഞു. നിരവധി സുരക്ഷാ ഫീച്ചറുകള്‍ ഉള്ള പുതിയ ഇ- പാസ്‌പോര്‍ട്ടുകള്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു Read More …

മുല്ലപ്പെരിയാര്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്; കൂടുതല്‍ വെള്ളം തുറന്നുവിടും

കൊച്ചി: മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളില്‍ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഡാമിന്റെ സ്പില്‍വേ തുറന്ന് ഉയര്‍ന്ന തോതില്‍ വെള്ളം വിടുന്നതാണ് ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് 140 അടിയായതോടെ ഇന്നു Read More …