നൂറുദ്ധീന്‍ ഷെയ്ക്ക് ഒരു മാനസിക രോഗിയെ പോലെ ചുറ്റിപ്പറ്റി നിന്നു; ഹനാന്‍

കൊച്ചി: സൈബര്‍ ആക്രമണം മാനസികമായി തകര്‍ത്ത വിദ്യാര്‍ത്ഥിനി ഹനാന്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ആക്രമിച്ച നൂറുദ്ധീന്‍ ഷെയ്ക്കിനെതിരെ രംഗത്ത്. മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ധീന്‍ തന്നെ ചുറ്റിപ്പറ്റി നിന്നുവെന്നും, മനോരമയിലെ പേരറിയാത്ത ഒരു റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടതായും ഹനാന്‍ വെളിപ്പെടുത്തി. ഇയാളുടെ ലക്ഷ്യം ഇതാണെന്ന് താന്‍ അറിഞ്ഞില്ലെന്നും ഹനാന്‍ പറയുന്നു. Read More …

സൈബര്‍ ഗുണ്ട ആക്രമണം ; സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താര രാജാക്കന്‍മാരുടെ പ്രൈവറ്റ് Read More …

ചമ്രവട്ടം പാലത്തില്‍നിന്നും പുഴയില്‍ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി

മലപ്പുറം: ചമ്രവട്ടം പാലത്തില്‍നിന്ന്‌ പുഴയിലേക്ക്‌ ചാടിയ രണ്ടുപേരില്‍ ഒരാളെ കാണാതായി ഒരാള്‍ നീന്തി രക്ഷപ്പെട്ടു.അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ്‌ സംഭവം. ലോറിയില്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെയാണ്‌ രണ്ടുപേരും പുഴയില്‍ ചാടിയത്‌. പാലത്തിന് മുകളില്‍ ലോറി നിര്‍ത്തി പുഴയിലേക്ക് ചാടുകയായിരുന്നു. മന്‍സൂറിനെ കണ്ടെത്താന്‍ തിരൂര്‍ ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്.

ഹനാനെതിരെ അധിക്ഷേപം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ദീന്‍ ഷൈക്കിനെതിരെ പൊലീസ് കേസെടുത്തു. ഇയാളാണ് ഹനാനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്. ഇയാളുടെ വീഡിയോ ഷെയര്‍ ചെയ്‌തവരും കുടുങ്ങുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം, തനിക്കെതിരായി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കൊച്ചി പൊലീസ് ഹനാന്റെ മൊഴി Read More …

‘മിടുക്കിയെന്ന് ആരും പറഞ്ഞുപോകും; ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍’; ഹനാന് ആശംസകളുമായി ഐസക്ക്

സമൂഹമാധ്യമങ്ങളില്‍ അക്രമത്തിനിരയായ ഹനാന് വിജയാശംസകളുമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് ഹനാന്‍ എന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ Read More …

ബിജെപി എംഎല്‍എയ്ക്ക് പത്തൊന്‍പതുകാരിയുമായി ബന്ധമെന്ന് ഭാര്യ; സസ്പെന്‍ഷന് ശുപാര്‍ശ

കശ്മീര്‍: സൈനികന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിന് പിന്നാലെ കശ്മീരിലെ ബിജെപി എംഎല്‍എ ഗഗന്‍ ഭഗതിനെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അച്ചടക്ക സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗഗന്‍ ഭഗതിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാണ് അച്ചടക്ക സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആര്‍ എസ് പുരയില്‍ നിന്നുള്ള ബിജെപി എംഎല്‍ എയാണ് Read More …

ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് വിദ്യാര്‍ഥിനി ഹനാനെതിരെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവുമായി ഡിജിപി. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച്‌ സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു. സ്വമേധയാ കേസെടുക്കുന്ന കാര്യവും പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി. തമ്മനത്തു Read More …

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറു ദിശയില്‍ ഉച്ചസമയത്ത് ശക്തമായ പൊടിക്കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പൊടികാറ്റിനെ തുടര്‍ന്ന് ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരത്തോടടുത്ത സ്ഥലങ്ങളില്‍ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. Read More …