മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ മൂന്നാംസീറ്റില്‍ തീരുമാനമായില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ്സുമായും യു ഡി എഫിലും ചര്‍ച്ച തുടരുമെന്നും ഒമ്ബതിന് ചേരുന്ന പ്രവര്‍ത്തക സമിതിക്ക് മുമ്ബായി അന്തിമ തീരുമാനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും പിന്നോട്ട് പോവാതെ ചര്‍ച്ചകള്‍ തുടരാനാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം Read More …

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്‌സ്; ഉന്നതതല സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസുമായി എമിറേറ്റ്‌സ്. സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി എമിറേറ്റ്‌സ് ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. എമിറേറ്റ്‌സ് ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് മോഹനശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തിയത്. കോഴിക്കോട് – ദുബായ് സെക്ടറില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി Read More …

ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രധാന പ്രതി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനും പയ്യനാട് സ്വദേശിയുമായ അബ്ദുള്‍ മുനീറാണ് പൊലീസ് പിടിയിലായത്. അബ്ദുള്‍ മുനീറിനെ അറസ്റ്റ് ചെയ്തത് മഞ്ചേരി സി ഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ അര്‍ജുനെ കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് ഒരു സംഘം Read More …

ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ്. കേസുമായി ബന്ധപ്പെട്ട് ഇനി അന്വേഷണം നടത്തേണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം കേസ് അവസാനിപ്പിക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണം നടത്തണമെന്നും വി എസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി എസിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. Read More …

ജുവൈരിയ വധക്കേസ്; സഹോദരിയുടെ ഭര്‍ത്താവായ അബ്ദുറഹിമാന് ജീവപര്യന്തം

മലപ്പുറം: മലപ്പുറം എടയൂരിലെ ജുവൈരിയ വധക്കേസിലെ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബ്ദുറഹിമാന്‍റെ ഭാര്യയുടെ സഹോദരിയായ ജുവൈരിയയെ തോട്ടിലെ വെള്ളത്തില്‍ മുക്കി കൊന്നെന്നാണ് കേസ്. 2015 ആഗസ്റ്റ് ആറിനായിരുന്നു കൊലപാതകം. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നും പ്രതി ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് Read More …

ലോക്സഭാ സീറ്റ് ആവശ്യപ്പെട്ട് എന്‍സിപിയും

എല്‍ഡിഎഫില്‍ ലോക്സഭാ സീറ്റ് വിഭജനത്തിന് മുന്നോടിയായി എന്‍സിപിയും സീറ്റ് ആവശ്യവുമായി രംഗത്ത്. എന്‍സിപിക്ക് ഒരു സീറ്റിന് അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇക്കാര്യം എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ദീര്‍ഘകാലമായി ഇടതുപക്ഷത്തോടൊപ്പമാണ് എന്‍സിപി നില്‍ക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലയിലെ ലോക്സഭാ സീറ്റ് നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം. എന്നാല്‍ എന്‍സിപിയുടെ സീറ്റ് ആവശ്യത്തോട് Read More …

സൗദിയില്‍ ജോലി വാഗ‌്ദാനംചെയ‌്ത‌് തട്ടിപ്പ‌്: മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം : മക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തമിഴ്‌നാട്ടുകാരില്‍നിന്ന് പണം തട്ടിയയാള്‍ പിടിയില്‍. മലപ്പുറം പുല്ലറ വാര്‍പ്പിങ്ങല്‍ അഹമ്മദ് കോയയാ (54)ണ‌് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത‌്. ഇയാളില്‍നിന്ന‌് 150 പാസ്‌പോര്‍ട്ടും 3.35 ലക്ഷം രൂപയും പിടിച്ചെടുത്തു. കോയമ്ബത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ‌് അറസ‌്റ്റ‌്. മക്കയില്‍ ശുചീകരണജോലിക്ക‌് കൊണ്ടുപോകാമെന്നു പറഞ്ഞ‌് 7000 രൂപയും പാസ്‌പോര്‍ട്ടും വാങ്ങിവയ‌്ക്കുന്നതായിരുന്നു പ്രതിയുടെ രീതി. പാലാരിവട്ടം Read More …

രാജ്യദ്രോഹക്കുറ്റം; വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചു

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാര്‍ത്ഥികകളായ റിന്‍ഷാദിനും മുഹമ്മദ് ഫാരിസിനും നിബന്ധനകളോടെ ജാമ്യം ലഭിച്ചു. മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്, എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍ കോളേജ് ക്യാമ്ബസില്‍ പതിച്ചെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ്. Read More …