മലപ്പുറത്ത് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു.ആനക്കയത്ത് കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരിമാര്‍ മുങ്ങിമരിച്ചു. ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവരാണ് മരിച്ചത്. മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് Read More …

നാടോടി പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം, സി.പി.എം നേതാവിനെ പുറത്താക്കും

മലപ്പുറം: എടപ്പാളില്‍ റോഡരികിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ പത്ത് വയസുകാരിയായ നാടോടി ബാലികയെ മര്‍ദിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടപ്പാള്‍ സ്വദേശി രാഘവനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ജാമ്യമില്‌ളാ വകുപ്പ് പ്രകാരം കേസെടുത്തു. രാഘവന്‍ വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും. നെറ്റിപൊട്ടി രക്തം ഒഴുകിയ നിലയിലാണ് Read More …

ജയിച്ചാലും വയനാട് നിലനിര്‍ത്തണമെന്ന് രാഹുലിനോട് ആര്യാടന്‍ മുഹമ്മദ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്ബോള്‍ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചാലും വയനാട് നിലനിര്‍ത്തണമെന്ന് രാഹുലിനോട് കോണ്‍ഗ്രസ് പ്രമുഖ നേതാവ് ആര്യാടന്‍ മുഹമ്മദ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം ഇതാണ്. മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം വയനാട്ടില്‍ പ്രതീക്ഷിക്കുന്നതായും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

പൊന്നാനിയില്‍ കോ-മാ സഖ്യത്തിന്റെ തിരയിളക്കം

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ കോ-മാ സഖ്യത്തിന്റെ രഹസ്യനീക്കങ്ങള്‍ സജീവം.മുസ്്‌ലിം ലീഗ് വിരോധികളായ മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍ സി.പി.എമ്മുമായി ചേര്‍ന്നാണ് അണിയറയില്‍ കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ധാരണയുണ്ടാക്കുന്നത്.മുസ്്‌ലിം ലീഗ് ഇത്തവണ പൊന്നാനിയില്‍ ജയിക്കരുതെന്ന് വാശിയിലാണ് മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍. ഈ നിലപാടിനെ മുതലെടുക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മും ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറും. പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ മല്‍സരിക്കുന്നതിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ Read More …

ഫ​യ​ര്‍ അ​ലാ​റം മു​ഴ​ങ്ങി; ഇ​ന്‍​ഡി​ഗോ വി​മാ​നം ക​രി​പ്പൂ​രി​ല്‍ തി​രി​ച്ചി​റ​ക്കി

ക​രി​പ്പൂ​ര്‍: ക​രി​പ്പൂ​രി​ല്‍​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന ഇ​ന്‍​ഡി​ഗോ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. എ​ന്‍​ജി​നി​ല്‍​നി​ന്നും ഫ​യ​ര്‍ അ​ലാ​റം മു​ഴ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.  ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും; സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ലാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ദക്ഷിണേന്ത്യയില്‍ രാഹുലിന്റെ സാന്നിധ്യം ആവേശമുണര്‍ത്തുമെന്നും ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്നും രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറുമെന്നും Read More …

കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും

മലപ്പുറം: എസ് ഡി പി ഐയുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മത്സരിക്കും. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, പാലക്കാട് തുളീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ അജ്മല്‍ ഇസ്മഈല്‍ എന്നിവര്‍ മത്സരിക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥി Read More …

മുസ്‌ലിം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെ : പി വി അന്‍വര്‍

മലപ്പുറം> മുസ്‌ലീം ലീഗും എസ്‌ഡിപിഐയും ചര്‍ച്ച നടത്തിയത്‌ യുഡിഎഫിന്റെ അറിവോടെയാണെന്ന്‌ എല്‍ഡിഎഫ്‌ പൊന്നാനി മണ്‌ഡലം സ്‌ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ഈ ചര്‍ച്ചക്കെത്തിയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.  പകല്‍ മതേതരത്വവും രാത്രി വര്‍ഗീയതയും സംസാരിക്കുന്നവരാണ് മുസ്ലീം ലീഗ്. പൊന്നാനിയിലും അതുവഴി ജയിക്കാനാണ് ഇവരുടെ ശ്രമം. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വേണമെങ്കില്‍ അവര്‍ ആര്‍എസ്‌എസുമായി Read More …