പോരടിച്ച്‌ മന്ത്രി ജലീലും കുഞ്ഞാലിക്കുട്ടിയും, ജലീല്‍ വന്ന വഴി മറന്നു, ജലീലില്‍നിന്നും പ്രതിക്ഷിക്കുന്നത് ആരോപണങ്ങള്‍ക്കുള്ള മറുപടി

മലപ്പുറം: ബന്ധുനിയമന ആരോപണത്തിന് വിധേയനായ മന്ത്രി കെ.ടി ജലീല്‍-പി.കെ ഫിറോസ് പോരിന് പുറമെ പോര് കുഞ്ഞാലിക്കുട്ടി-ജലീലിലേക്കും. കഴിഞ്ഞ ദിവസം മലപ്പുറത്തുവെച്ചു കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് കുടുംബത്തേയും അവഹേളിച്ച്‌ സംസാരിച്ച കെ.ടി ജലീലിനെതിരെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന സിപി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജലീല്‍ നടത്തിയ പ്രസംഗത്തില്‍ പാണക്കാട് കുടുംബത്തെ അടക്കം അവഹേളിച്ചത് Read More …

മലപ്പുറത്ത് തിങ്കളാഴ്ച അക്രമത്തിനിരയായത് അഞ്ച് കെഎസ്‌ആര്‍ടിസി ബസുകള്‍

മലപ്പുറം:  പൊന്നാനി യൂണിറ്റിന്റെ പരിധിയില്‍ ഇന്നലെ രാത്രി ഒരുമണിക്കും നാലിനുമിടയില്‍ അഞ്ച് ബസുകളുടെ ഗ്ലാസ് അക്രമികള്‍ എറിഞ്ഞു പൊട്ടിച്ചു പിറവം ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസ് തിരികെ വരുമ്ബോള്‍ ചമ്രവട്ടത്തിനും പൊന്നാനിയ്ക്കും ഇടയില്‍ വച്ച്‌ കല്ലേറുണ്ടായി. വണ്ടിയടെ മുന്‍വശത്തെ ഗ്ലാസാണ് എറിഞ്ഞുതകര്‍ത്തത്. സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഡിപ്പോയുടെ ഡീലക്‌സ് ബസിനുനേരെ കറ്റിപ്പുറം തവന്നൂര്‍ റോഡില്‍ Read More …

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍; പി കെ കുഞ്ഞാലിക്കുട്ടി സൗകര്യം വിലയിരുത്താന്‍ ഉപദേശക സമിതി യോഗം ചേരും

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ 5ന് പുനരാരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.  ഡിസംബര്‍ 5ന് രാവിലെ 11.30ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുമെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. റണ്‍വേ Read More …

തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് കെടി ജലീല്‍

തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ട പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുന്ന മുസ്ലിം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. രാജി ആവശ്യപ്പെടാന്‍ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീല്‍ ആഞ്ഞടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത കൊടികാട്ടിയാല്‍ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ Read More …

ശബരിമലയില്‍ അയോധ്യ മോഡലിന് ബിജെപി ശ്രമം; അക്രമം അഴിച്ചുവിടാന്‍ കേരളജനത അനുവദിക്കില്ല: എല്‍ഡിഎഫ്

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപി ആര്‍എസ്‌എസ് നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച്‌ കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണ്. ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച്‌ ശബരിമലയില്‍ എത്തിക്കണമെന്ന Read More …

‘ഒരു ഭീഷണിയും വിലപ്പോവില്ല, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ‘മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: ശബരിമലയില്‍ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്, ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. അധികാരം ദേവസ്വം ബോര്‍ഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ Read More …

രോഗികളുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യആശുപത്രികളെ നിലക്ക് നിര്‍ത്താന്‍ സഹകരണആശുപത്രികള്‍ അനിവാര്യം: പിണറായി വിജയന്‍

മലപ്പുറം: രോഗിയുടെരോഗവിവരം പരിശോധിക്കുന്നതിന് പകരംഅവരുടെ സാമ്പത്തിക നില പരിശോധിക്കുന്ന സ്വകാര്യആശുപത്രികളുടെ നിലകള്‍ക്ക്മാറ്റം വരുത്താന്‍ സഹകരണആശുപത്രികള്‍ക്ക്കഴിയുമെന്ന്മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണആശുപത്രിയുടെയുംറിസര്‍ച്ച്‌സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച്‌സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജനങ്ങളോടൊപ്പംഇഴകിച്ചേര്‍ന്ന്ജീവിച്ച രാഷ്ട്രീയ നേതാവായ ഇമ്പിച്ചിബാവക്ക് ഏറ്റവുംഉചിതമായസ്മാരകമാണ് ഈ സഹകരണആശുപത്രിയെന്ന്മുഖ്യമന്ത്രിപറഞ്ഞു. ഏത്സ്ഥാനത്തിരുന്നാലും ജനകീയമുഖവുമായിഒരു ഇമ്പിച്ചിബാവ ടച്ച് നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നുഅദ്ദേഹമെന്നുംമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ജനങ്ങളുടെജീവിതനിലവാരംമെച്ചപ്പെട്ടിട്ടുണ്ടെങ്കിലുംരോഗ പ്രതിരോധ രംഗത്ത്കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്ന് അദ്ദേഹം Read More …

മന്ത്രി ജലീലിനെതിരേ യുഡിഎഫിന്‍റെ കരിങ്കൊടി പ്രതിഷേധം

തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ യുഡിഎഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരൂര്‍ ആലത്തിയൂരിലാണ് പ്രതിഷേധമുണ്ടായത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റി.