മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു; ഓടക്കയത്ത് ആളുകള്‍ മണിനടിയില്‍ പെട്ടതായി സൂചന, വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് 3 മരണം

മലപ്പുറം:  മഴക്കെടുതി രൂക്ഷമായ മലപ്പുറത്ത് ഉരുള്‍പൊട്ടല്‍ തുടരുന്നു. ഓടക്കയത്ത് അല്‍പം മുമ്ബ് ഉരുള്‍പൊട്ടി. ആളുകള്‍ മണ്ണിനടിയിലായതായാണ് വിവരം. വെറ്റിലപ്പാറയില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഊര്‍ങ്ങാട്ടേരിയിലും മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. വ്യാഴാഴ്ച മാത്രം 25 ഓളം മരണങ്ങളാണ് സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങള്‍ കേരളത്തിലെത്തു. Read More …

മലപ്പുറത്ത് മണ്ണിടിച്ചില്‍; നാല് പേര്‍ മരിച്ചു, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: മലപ്പുറത്ത് പെരുങ്ങാവില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒരാളെ രക്ഷപ്പെടുത്തി.

കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് 6 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; സംസ്ഥാനത്താകെ 6 മരണം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം കൈതക്കൂണ്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. എടവണ്ണയിലും ഒമാനൂരും ഇന്ന് മണ്ണിടിച്ചില്‍ ഉണ്ടായി.   പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികളുമായി കടലില്‍ കുടുങ്ങി. ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കുന്നു. Read More …

പ്രളയത്തില്‍ മുങ്ങി നിലമ്ബൂര്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

നിലമ്ബൂര്‍ > നിലമ്ബൂരിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ പ്രളയത്തില്‍ മുങ്ങി. നിലമ്ബൂര്‍ ഊട്ടി കെഎന്‍ജി റോഡില്‍ മൂന്നിടങ്ങളില്‍ അരക്കൊപ്പം വെള്ളം കയറി ഗതാഗതം സ്‌തംഭിച്ചു. ചന്തക്കുന്ന് വെളിയംതോട്, ജനതപടി, ജ്യോതിപടി, മിനര്‍വ്വപ്പടി എന്നിവടങ്ങളിലാണ് വെള്ളം കയറിയത്. നിലമ്ബൂരിലെ ഗ്രാമീണ പാതകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി. പല വീടുകളിലേക്കും വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനാല്‍ ഫയര്‍ഫോഴ്‌സ് സംഘം Read More …

തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: അതിശക്തമായ കാറ്റും മഴയും സംസ്ഥാനത്തെ ദുരിതത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുന്നുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി നാശനഷ്ടങ്ങളാണ് പല ജില്ലയിലും സംഭവിച്ചരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മാത്രമല്ല ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് 24 അണക്കെട്ടിലെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബുകളിലും മാറ്റിയിട്ടുണ്ട്. ഈ Read More …

മഴക്കെടുതി: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ഉമ്മന്‍ ചാണ്ടി

മലപ്പുറം: മഴക്കെടുതി നേരിടാനുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ക്ക് കൃത്യമായി സഹായങ്ങള്‍ ലഭിക്കുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

എ​രു​മ​മു​ണ്ട ഉ​രു​ള്‍​പൊ​ട്ട​ല്‍: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

നി​ല​ന്പൂ​ര്‍: എ​രു​മ​മു​ണ്ട ചെ​ട്ടി​യാം​പാ​റ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യ​ന്‍​പാ​റ പ​റ​ന്പാ​ട​ന്‍ സു​ബ്ര​ഹ്മ​ണ്യ(32)ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. രാ​വി​ലെ ഒന്‍പതോടെയാണ് കോ​യ​ന്പ​ത്തൂ​രി​ല്‍ നി​ന്നെ​ത്തി​യ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സുബ്രഹ്മണ്യന്‍റെ കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹങ്ങള്‍ വ്യാഴാഴ്ച ക​ണ്ടെ​ടു​ത്തി​രു​ന്നു.സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മാ​താ​വ് പ​റ​ന്പാ​ട​ന്‍ കു​ഞ്ഞി (50), ഭാ​ര്യ Read More …

മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി

മലപ്പുറം: മാരകമായി മുറിവേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. വള്ളിക്കുന്ന് ആനയറങ്ങാടി കിഴക്കേ പീടികയില്‍ അലി അക്ബര്‍(44)റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടിക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. ഇന്നു പുലര്‍ച്ചെ നാട്ടുകാരാണ് ശരീരത്തില്‍ മാരകമായി മുറിവേറ്റ നിലയില്‍ അക്ബറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കഴിഞ്ഞ Read More …