കരിപ്പൂരില്‍ വിമാനമിറങ്ങിയ മലപ്പുറത്തെ പ്രവാസി വീട്ടിലെത്തും മുമ്പേ മരിച്ചു

മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാട്ടിലെത്തിയ മലപ്പുറത്തെ പ്രവാസി ജിദ്ദയില്‍നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങി വീട്ടിലെത്തും മമ്പ് മരിച്ചു. തിരൂരങ്ങാടി മാര്‍ക്കറ്റ് റോഡിലെ റസീന മന്‍സിലില്‍ എം.എന്‍. മുഹമ്മദലി ഹാജിയുടെ മകന്‍ എം.എന്‍. ഇഖ്ബാല്‍(47) ആണ് മരിച്ചത്. വൃക്ക സംബന്ധിച്ചമായ രോഗത്താല്‍ ചികിത്സയിലായിരുന്നു. ജിദ്ദയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. തുടര്‍ന്നു വീട്ടിലേക്കുപുറപ്പെടും വഴി അസസ്ഥത Read More …

മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ലാഷ് മോബ്; ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് ഫ്‌ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്.   സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി Read More …

ഫാഷിസത്തെ ചെറുത്തു തോല്‍പിക്കേണ്ടത് കൂട്ടായ്മയിലൂടെ: ഗോപാല്‍ മേനോന്‍

മലപ്പുറം : രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന ഫാഷിസത്തെ മഴവില്‍ക്കൂട്ടായ്മയിലൂടെയാണ് ചെറുത്തു തോല്പിക്കേണ്ടതെന്ന് അന്താരാഷ്ട്ര പ്രശസ്തനായ  ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. മലപ്പുറത്ത് മനുഷ്യാവകാശ ഏകോപന സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തെ എതിര്‍ക്കുന്ന എല്ലാവരും അതിനെ പരാജയപ്പെടുത്താന്‍ ഒന്നിക്കണം. എങ്കില്‍മാത്രമേ അതിനു സാധിക്കുകയുള്ളൂ. 2006ല്‍ ഭരണ പരാജയങ്ങള്‍ മറയ്ക്കുന്നതിനുവേണ്ടി ഗുജറാത്തില്‍ നിരന്തരം Read More …

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്ന്

മലപ്പുറം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സഹപാഠികളുടെ ക്രൂര പീഡനത്തെത്തുടര്‍ന്നാണെന്ന് റിമാന്‍ഡ് റ ിപ്പോര്‍ട്ട്. വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനെ കണ്ടെന്നാരോപിച്ചായിരുന്നു സഹപാഠികളുടെ പീഡനം. പ്രതികളായ ഇവര്‍ പൊതുവഴിയില്‍വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ച പ്രിന്‍സിപ്പല്‍ കേസില്‍ ഏഴാം പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയ ുന്നു. കഴിഞ്ഞ 30നാണ് Read More …

തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ്

തിരുവനന്തപുരം: തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികള്‍ ഫഌഷ് മോബ് കളിച്ചതിനെതിരെ മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ് സംഘടിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തട്ടമിട്ട വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ഫഌഷ് മോബ് സംഘടിപ്പിച്ചത്. എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ Read More …

പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒ

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വെള്ളിയാഴ്ച ഉച്ചയോടെ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി സര്‍ക്കാര്‍ നടപടിയുണ്ടാവുക. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് Read More …

‘ എന്റെ മൂത്ത മകളുടെ പ്രായം മാത്രമുള്ള ഹാദിയയോട് ഒരു രക്ഷിതാവെന്ന നിലയില്‍ ഒരഭ്യര്‍ത്ഥനയേ എനിക്കുള്ളു, മരണത്തിന് പോലും അറുത്തെറിയാന്‍ പറ്റാത്തതാണ് മാതൃ പിതൃ ബന്ധങ്ങള്‍’ :കെ ടി ജലീല്‍

മലപ്പുറം : ഇഷ്ടപ്പെട്ട വിശ്വാസം സ്വീകരിക്കാം തെറ്റില്ല, അത് വ്യക്തി സ്വാതന്ത്ര്യം. പക്ഷേ അതാരെയും മുറിവേല്‍പ്പിച്ചുകൊണ്ടാകരുത്. സ്വന്തം മാതാപിതാക്കളുടെ മനസ്സ് വിഷമിപ്പിച്ച് ലോകത്താരും യാതൊന്നും നേടിയിട്ടില്ലെന്ന പരമ സത്യം ആരും മറക്കരുതെന്ന് അഖില ഹാദിയ വിഷയത്തില്‍ കെ ടി ജലീലിന്റെ പ്രസ്താവന. നൊന്ത് പ്രസവിച്ച മാതാവിനും പോറ്റി വളര്‍ത്തിയ പിതാവിനും മക്കള്‍ കൈവിട്ടു പോകുമ്‌ബോഴുള്ള ഹൃദയവേദന Read More …

കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കേസില്‍ സഹപാഠികള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂരില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമിയിലെ സഹപാഠികളാണ് അറസ്റ്റിലായത്. മാനസിക പീഡനം, ദലിത് പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നവംബര്‍ 30നാണ് കരിപ്പൂരിലെ ലോഡ്ജിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടിയത്. തിരുവനന്തപുരം അരിസ്റ്റോ ജംങ്ഷനിലുള്ള ഐപിഎംഎസ് ഏവിയേഷന്‍ Read More …