Category: Malappuram
മലപ്പുറം താനൂരില്‍ നബിദിന റാലിക്കിടെ സംഘര്‍ഷം, ആറു പേര്‍ക്ക് വെട്ടേറ്റു
മലപ്പുറം: താനൂര്‍ ഉണ്ണ്യാലില്‍ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉണ്ണ്യാലില്‍ രാവിലെ 11 മണിയോടെയാണ് എപി,ഇകെ വിഭാഗം സുന്നി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. വാക്കു തര്‍ക്കത്തിനൊടുവിലാണ് ഇരുവിഭാഗം പ്രവര്‍ത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് Read More …
മലപ്പുറം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു, നാട്ടുകാര്‍ ഭീതിയില്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ പ്രദേശങ്ങളില്‍ കടല്‍ അസാധാരണമായ രീതിയില്‍ ഉള്‍വലിഞ്ഞതോടെ നാട്ടുകാര്‍ ഭീതിയില്‍. താനൂര്‍ താലൂക്കിലെ കോവര്‍മണ്‍ കടപ്പുറത്താണ് കടല്‍ നൂറുമീറ്ററോളം ദൂരത്തേക്ക് ഉള്‍വലിഞ്ഞത്. സമാന രീതിയില്‍ തിരൂരങ്ങാടിയിലെ സദ്ദാം ബീച്ച് അഴിമുഖത്ത് നിന്നും കടല്‍ ഒരു കിലോ മീറ്ററോളം ഉള്‍വലിഞ്ഞിട്ടുണ്ട്. സുനാമിയ്ക്ക് മുമ്ബ് സാധാരണ ഇത്തരത്തില്‍ കടല്‍ ഉള്‍വലിയാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള Read More …
സ്ഥലം എസ്‌ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തി
മലപ്പുറം: സ്ഥലം എസ്.ഐ ആദിവാസികളെ ഭീക്ഷണിപ്പെടുത്തിയതായി പരാതി. കുടില്‍ വിട്ടു പോയില്ലെങ്കില്‍ പൊളിച്ചു മാറ്റുമെന്നും മുത്തങ്ങ സംഭവം ആവര്‍ത്തിക്കുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ആദിവാസി കുടുംബം പരാതിപ്പെട്ടു. പാട്ടക്കരിമ്ബ് ആദിവാസികോളനിയിലെ മൂപ്പന്‍ ഗോപാലന്റെ കുടുബത്തെയാണ് പൂക്കോട്ടുംപാടം എസ്.ഐ എസ്റ്റേറ്റ് മാനേജര്‍ അനീഷിനോടൊപ്പമെത്തി ഭീക്ഷണിപ്പെടുത്തിയതായി പരാതി നല്‍കിയിട്ടുള്ളത്. പാട്ടക്കരിമ്ബ് പുഞ്ചയിലുള്ള റീഗല്‍ എസ്റ്റേറ്റിന് സമീപമുള്ള ആദിവാസികളുടെ വന ദുര്‍ഗാ Read More …
കോണ്‍ഗ്രസിന്റെ ഫഌക്‌സുകള്‍ സി.പി.എം.മോഷ്ടിച്ചെന്ന്
തിരൂര്‍-കോണ്‍ഗ്രസുകാര്‍ തിരൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ സി.പി.എം. മോഷ്ടിച്ചെന്ന് ആക്ഷേപം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കിയ പടയൊരുക്കത്തിന്റെ പ്രചരണാര്‍ത്ഥം തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ രാത്രിയില്‍ സി.പി.എമ്മുകാര്‍ മോഷ്ടിച്ച് പാര്‍ട്ടി ഏരിയാ സമ്മേളന ബോര്‍ഡുകളാക്കി മാറ്റിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. സി.പി.എം നടപടി അപഹാസ്യമാണെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കള്‍ Read More …
ജനവാസമേഖല ഒഴിവാക്കിയും സുരക്ഷ ഉറപ്പ് വരുത്താനും ഗെയില്‍ അധികാരികള്‍ തയ്യാറാവണം: അഡ്വ. യു.എ. ലത്തീഫ്
മലപ്പുറം: സൊസൈറ്റീസ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സ് ഓഫ് അമേരിക്ക എന്ന സൊസൈറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് കേരള ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുത്ത കമ്പനിയാണ് ഗെയില്‍. എന്നാല്‍ അതനുസരിച്ചുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നുംതന്നെ ഗെയില്‍ അധികൃതര്‍ പാലിക്കുന്നില്ല. നിയമലംഘനം നടത്തിയും കഷ്ടനഷ്ടങ്ങള്‍ക്ക് വിധേയരാകുന്നവരെ മര്‍ദ്ദിച്ചും തോന്നുംപടി ഗെയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുപോവുകയാണ് അധികൃതര്‍ ചെയ്യുന്നത്. നിയമത്തില്‍ Read More …
ഇര്‍ഫാന്‍ ഇനി ഇന്ത്യന്‍ പൗരന്‍
ഇര്‍ഫാന്‍ മുഹമ്മദ് ഇനി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണ്. ജനിച്ചത് അമേരിക്കയിലെ വെര്‍ജീനിയയിലാണെങ്കിലും നാട് അവന് ഒരിക്കലും അന്യമായിരുന്നില്ല. പഠിച്ചതും വളര്‍ന്നതുമൊക്കെ നാട്ടില്‍ തന്നെ. പക്ഷേ രേഖകളില്‍ അവന്‍ അമേരിക്കന്‍ പൗരനായിരുന്നു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഇര്‍ഫാന് പൗരത്വരേഖകള്‍ കൈമാറിയത്. മലപ്പുറം കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അമിത് മീണ ഇര്‍ഫാന് സര്‍ട്ടിഫിക്കറ്റ് നല്‍കി. Read More …
അബീര്‍ ഗ്രൂപ്പിന് ഗിന്നസ് ലോക റിക്കാര്‍ഡ്
മലപ്പുറം-കേരളത്തിലും ഗള്‍ഫ് നാടുകളിലും ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഗിന്നസ് ലോക റിക്കാര്‍ഡിന്റെ നിറവില്‍. നാലായിരത്തി അഞ്ഞൂറ് കുട്ടികളെ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ മനുഷൃ മൊസൈക്ക് തീര്‍ത്തതിനാണ് ഗിന്നസ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. രണ്ടായിരത്തി പതിനഞ്ചില്‍ 4200 പേരെ പങ്കെടുപ്പിച്ച് ഇറാക്കി പട്ടാളം സ്ഥാപിച്ച ഗിന്നസ് റിക്കാര്‍ഡാണ് അബീര്‍ ഗ്രൂപ്പ് തകര്‍ത്തത്. Read More …
